കേരളം

kerala

ETV Bharat / sitara

തീയേറ്ററില്‍ കൈയ്യടി വാരിക്കൂട്ടിയ രംഗവുമായി ഉയരെ ടീസര്‍ - asif ali

പാര്‍വ്വതിയും -ആസിഫ് അലിയും ഒന്നിച്ച ചിത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ടീസറിലുള്ളത്

തീയേറ്ററില്‍ കൈയ്യടിവാരിക്കൂട്ടിയ രംഗവുമായി ഉയരെ ടീസര്‍

By

Published : Jun 7, 2019, 8:16 PM IST

തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ഉയരുടെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ പ്രദര്‍ശനവേളകളില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ രംഗമാണ് അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍വ്വതിയും- ആസിഫ് അലിയും ഒന്നിച്ച ചിത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ടീസറിലുള്ളത്. ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എല്ലാ സൈക്കോ കാമുകന്മാര്‍ക്കും വേണ്ടി, എന്നതടക്കമുള്ള കമന്‍റുകളാണ് ടീസറിന് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തില്‍ പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിനൊപ്പം തന്നെ പ്രശംസിക്കപ്പെട്ടിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ പറയുന്നത്. മനു അശോകനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രമുഖരായ നിരവധിപേര്‍ ചിത്രത്തിലെ പാര്‍വ്വതിയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബോബി ആന്‍റ് സഞ്ജയ് കൂട്ടുകെട്ടാണ് ഉയരെയുടെ തിരക്കഥയ്ക്ക് പിന്നില്‍.

ABOUT THE AUTHOR

...view details