കരീബിയന്‍ ദ്വീപിലെ ജമൈക്കയിൽ നിന്നും ലോകശ്രദ്ധയിലെക്ക് ഓടിക്കയറിയ വേഗതയുടെ രാജകുമാരനാണ് ഉസൈൻ ബോൾട്ട്. ബോള്‍ട്ടിനൊപ്പം ശ്രദ്ധ നേടിയിരിക്കുകയാണ് 'കല്‍ക്കി' എന്ന മലയാള സിനിമയുടെ ബീജിയവും. ഉസൈൻ ബോൾട്ട് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് കല്‍ക്കിയുടെ ബീജിയം ഉപയോഗിച്ചിരിക്കുന്നത്.
"ജീവിതം ഒരു യാത്രയാണ്. നിങ്ങളിൽ വിശ്വസിക്കൂ," എന്ന തലക്കെട്ടോടെ പങ്കുവെച്ച 57 സെക്കൻഡിലുള്ള വീഡിയോയാണ് തരംഗമാകുന്നത്. ആദ്യത്തെ പരാജയത്തിൽ നിന്നും ലോക റെക്കോർഡിലേക്ക് ഓടിയെത്തിയ ആവേശകരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.