കേരളം

kerala

ETV Bharat / sitara

എന്‍റെ വീട്ടില്‍ ഒരു പൊടിയെ ഉള്ളൂ, അത് പ്രോട്ടീന്‍ പൊടിയാണ്: ഉണ്ണി മുകുന്ദന്‍ - നടന്‍ ഷെയ്ന്‍ നിഗം

യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന നിര്‍മാതാക്കളുടെ പ്രസ്‌താവനയിലാണ് ഉണ്ണി മുകുന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയത്

Unni Mukundan  malayalam film industry  malayalam film industry producers  ഉണ്ണി മുകുന്ദന്‍  യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം  യുവനടന്‍ ഉണ്ണി മുകുന്ദന്‍  നടന്‍ ഷെയ്ന്‍ നിഗം  young actors in malayalam film industry
എന്‍റെ വീട്ടില്‍ ഒരു പൊടിയെ ഉള്ളൂ, അത് പ്രോട്ടീന്‍ പൊടിയാണ്-ഉണ്ണി മുകുന്ദന്‍

By

Published : Jan 4, 2020, 7:22 PM IST

യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന നിര്‍മാതാക്കളുടെ പ്രസ്‌താവനയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവനടന്‍ ഉണ്ണി മുകുന്ദന്‍. നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന പ്രസ്താവന നിര്‍മാതാക്കള്‍ നടത്തിയത്. വിവാദ പ്രസ്താവനക്ക് ശേഷം നിരവധി യുവതാരങ്ങള്‍ പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ വിവാദത്തില്‍ പ്രതികരിച്ചത്.

അടുത്തകാലത്തുണ്ടായ ചില സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി യുവതാരങ്ങളെല്ലാം ലഹരിക്ക് അടിമകളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമം പലയിടത്തും കാണുന്നതായി ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങളിലൂടെ അഭിനേതാക്കളെ മൊത്തമായി കരിവാരിതേക്കുകയാണെന്നും താന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ലെന്നും ഉണ്ണി പറഞ്ഞു. തന്‍റെ വീട്ടില്‍ പൊടി ഉണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കുമെന്നും ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താത്പര്യങ്ങളായിരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കൂടുതല്‍ സമയവും ജിമ്മിലാണ് ചെലവഴിക്കാറുള്ളതെന്നും അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് തനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമക്കുള്ളിലെ ഇത്തരം മോശം പ്രവണതകള്‍ക്കെതിരെ മുന്നോട്ട് വരുന്നില്ല എന്നാണെന്നും കാടടച്ച്‌ വെടിവെയ്ക്കുന്ന രീതി നല്ലതല്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാമാങ്കമാണ് ഉണ്ണിയുടെതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.

ABOUT THE AUTHOR

...view details