കേരളം

kerala

ETV Bharat / sitara

ഉണ്ണി മുകുന്ദൻ നായകനും നിർമാതാവുമായ 'മേപ്പടിയാൻ' സെക്കന്‍റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി - ഉണ്ണി മുകുന്ദന്‍

സിനിമക്കായി ഉണ്ണി മുകുന്ദന്‍ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. ഒരു ഫാമിലി എന്‍റര്‍ടെയ്‌നറായാണ് മേപ്പടിയാന്‍ ഒരുങ്ങുന്നത്

nni mukundan movie meppadi yan second look poster out now  'മേപ്പടിയാൻ' സെക്കന്‍റ് ലുക്ക് പോസ്റ്റർ  unni mukundan movie meppadiyan  unni mukundan movie meppadiyan news  movie meppadiyan  meppadiyan second look poster out now  മേപ്പടിയാൻ സിനിമ വാര്‍ത്തകള്‍  ഉണ്ണി മുകുന്ദന്‍  ഉണ്ണി മുകുന്ദന്‍ വാര്‍ത്തകള്‍
ഉണ്ണി മുകുന്ദൻ നായകനും നിർമാതാവുമായ 'മേപ്പടിയാൻ' സെക്കന്‍റ് ലുക്ക് പോസ്റ്റർ

By

Published : Feb 14, 2021, 1:56 PM IST

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മേപ്പടിയാന്‍റെ' സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കിണറ്റിന്‍ കരയില്‍ നായക്കൊപ്പം നില്‍ക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. ഉണ്ണി മുകുന്ദന്‍ തന്നെ നായകനും നിര്‍മാതാവുമായ സിനിമയെന്ന പ്രത്യേകതയും മേപ്പടിയാനുണ്ട്. നേരത്തെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഉണ്ണി മുകുന്ദന്‍റെ സ്വപ്ന പദ്ധതി കൂടിയാണ് മേപ്പടിയാന്‍. നവാഗതനായ വിഷ്ണു മോഹനാണ് സംവിധാനം നിര്‍വഹിക്കുന്നത്.

നാട്ടിന്‍പുറത്തുകാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു മെക്കാനിക്കാണ് ഉണ്ണി മുകുന്ദന്‍. സിനിമയുടെ ഭാഗമായ അഭിനേതാക്കളും ടെക്‌നീഷ്യന്മാരും അണിയറപ്രവർത്തകരും എല്ലാം കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഷൂട്ടിങ് സെറ്റില്‍ എത്തിയത്. ജയകൃഷ്ണൻ എന്നാണ് ഉണ്ണി മുകുന്ദന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അഞ്‌ജു കുര്യൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പോളി വിൽസൻ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. നീൽ.ഡി.കുഞ്ഞയാണ് ഛായാഗ്രാഹണം. രാഹുൽ സുബ്രഹ്മണ്യമാണ് സംഗീതം നിര്‍വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയ്‌ക്കായി ഉണ്ണി മുകുന്ദന്‍ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. ഒരു ഫാമിലി എന്‍റര്‍ടെയ്‌നറായാണ് മേപ്പടിയാന്‍ ഒരുങ്ങുന്നത്.

ABOUT THE AUTHOR

...view details