കേരളം

kerala

ETV Bharat / sitara

ഉണ്ണി മുകുന്ദന്‍റെ 'മേപ്പടിയാൻ' ഫസ്റ്റ് ലുക്കെത്തി - meppadiyaan news

വിഷ്ണു മോഹൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന മേപ്പടിയാൻ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഉണ്ണി മുകുന്ദൻ മേപ്പടിയാൻ സിനിമ വാർത്ത  മേപ്പടിയാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാർത്ത  മേപ്പടിയാൻ ഫസ്റ്റ് ലുക്കെത്തി പുതിയ വാർത്ത  unni mukundan meppadiyaan first look news  meppadiyaan news  saiju kurupp meppadiyan news
ഉണ്ണി മുകുന്ദന്‍റെ മേപ്പടിയാൻ ഫസ്റ്റ് ലുക്കെത്തി

By

Published : Jan 26, 2021, 3:39 PM IST

ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം മേപ്പടിയാന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്‌തത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാനിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ എന്നിവരും മുഖ്യ കഥാപാത്രങ്ങളാകുന്നു. ഉപ്പും മുളകും എന്ന ടെലിവിഷൻ- ഹാസ്യ പരമ്പരയിലെ നിഷ സാരംഗും കോട്ടയം രമേശും മനോഹരി ജോയിയും ചിത്രത്തിന്‍റെ അഭിനയനിരയിലുണ്ട്.

ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കുന്ന മേപ്പടിയാന്‍റെ തിരക്കഥ തയ്യാറാക്കിയതും വിഷ്ണു മോഹൻ തന്നെയാണ്. ഒരു മെക്കാനിക്കിന്‍റെ വേഷമായിരിക്കും ചിത്രത്തിൽ ഉണ്ണിമുകുന്ദന്‍റേത്. രാഹുൽ സുബ്രമണ്യനാണ് സംഗീതസംവിധായകൻ. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത് നീൽ ഡി കുൻഹയാണ്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ചിത്രീകരണം വൈകിയെങ്കിലും വിദ്യാരംഭ ദിനത്തിൽ ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി പിന്നീട് സിനിമാ ഷൂട്ടിങ് ആരംഭിച്ചു. ഉണ്ണി മുകുന്ദൻ ആണ് മേപ്പടിയാന്‍റെ നിർമാതാവ്.

ABOUT THE AUTHOR

...view details