കേരളം

kerala

ETV Bharat / sitara

യൂണിറ്റ് അംഗങ്ങള്‍ക്ക് കൊവിഡ്, പ്രീസ്റ്റിന്‍റെ ചിത്രീകരണം നിര്‍ത്തിവെച്ചു - പ്രീസ്റ്റിന്‍റെ ചിത്രീകരണം നിര്‍ത്തിവെച്ചു

ബി. ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ് ദി പ്രീസ്റ്റ് നിര്‍മിക്കുന്നത്. ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നത്.

the priest shooting postponed  the priest shooting  malayalam film the priest shooting  film the priest  ജോഫിന്‍.ടി.ചാക്കോ  ജോഫിന്‍.ടി.ചാക്കോ സിനിമ ദി പ്രീസ്റ്റ്  മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്  പ്രീസ്റ്റിന്‍റെ ചിത്രീകരണം നിര്‍ത്തിവെച്ചു  പ്രീസ്റ്റിന്‍റെ യൂണിറ്റ് അംഗങ്ങള്‍ക്ക് കൊവിഡ്
യൂണിറ്റ് അംഗങ്ങള്‍ക്ക് കൊവിഡ്, പ്രീസ്റ്റിന്‍റെ ചിത്രീകരണം നിര്‍ത്തിവെച്ചു

By

Published : Sep 21, 2020, 7:54 PM IST

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ ദി പ്രീസ്റ്റിന്‍റെ ചിത്രീകരണം നിര്‍ത്തിവെച്ചു. യൂണിറ്റിലെ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചത്. ആദ്യ ഷെഡ്യൂള്‍ എറണാകുളത്തും കുറ്റിക്കാനത്തുമായി പൂര്‍ത്തിയായതാണ്. സെക്കന്‍റ് ഷെഡ്യൂള്‍ കുട്ടിക്കാനത്ത് തുടങ്ങാനിരിക്കെയാണ് യൂണിറ്റ് അംഗങ്ങളില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കി എല്ലാവരും ലൊക്കേഷനില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. ഫൈറ്റ്മാസ്റ്റേഴ്‌സ് അടക്കമുള്ളവര്‍ ചെന്നൈയില്‍ നിന്നും സാങ്കേതികപ്രവര്‍ത്തരും യൂണിറ്റ് അംഗങ്ങളും എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ വെച്ചുമാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. എല്ലാവരും ഒത്തുചേര്‍ന്ന് എറണാകുളത്ത് നിന്നും കുട്ടിക്കാനത്തേക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് നാലുപേരുടെ ഫലം പോസിറ്റീവ് സ്ഥിരീകരിച്ചത്. യൂണിറ്റിലെ രണ്ടുപേര്‍ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ഷൂട്ടിങ് റീ ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. മഞ്‍ജു വാര്യരാണ് സെക്കന്‍റ് ഷെഡ്യൂളിലെ പ്രധാന താരം. മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ആദ്യ ഷെഡ്യൂളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. ഷൂട്ടിങ് സെപ്‍തംബര്‍ 29 ലേക്കാണ് റീഷെഡ്യൂള്‍ ചെയ്‍തിരിക്കുന്നത്. ആദ്യം എറണാകുളത്ത് തുടങ്ങും. തുടര്‍ന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ബി.ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ് ദി പ്രീസ്റ്റ് നിര്‍മിക്കുന്നത്. ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details