മാര്‍ച്ച് നാലിന് ടെലിവിഷന്‍ അവതാരികയും നടിയുമായ സാധിക വേണുഗോപാല്‍ പങ്കുവെച്ച പോസ്റ്റ് വ്യാജമാണെന്ന് അറിയിച്ച് യൂണിസെഫ് രംഗത്ത്. കൊവിഡ് 19ന്‍റെ ചില കണക്കുകള്‍ വിവരിച്ചുകൊണ്ടായിരുന്നു സാധികയുടെ പോസ്റ്റ്. യൂണിസെഫിനെ ഉദ്ധരിച്ചുകൊണ്ടാണ് ഈ പോസ്റ്റിട്ടത്. യൂണിസെഫ് ട്വിറ്ററിലൂടെയാണ് സാധികയുടെ പോസ്റ്റ് വ്യാജമാണെന്ന് അറിയിച്ചത്. 'താഴെകൊടുത്തിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് യൂണിസെഫ് ജനങ്ങളോട് പറയാനാഗ്രഹിക്കുന്നുവെന്നാണ്' യൂണിസെഫ് പോസ്റ്റ് ചെയ്തത്.
കൊവിഡ് വൈറസിനെ കുറിച്ചുള്ള സാധികയുടെ പോസ്റ്റ് വ്യാജമെന്ന് യൂണിസെഫ്
കൊവിഡ് 19ന്‍റെ ചില കണക്കുകള്‍ വിവരിച്ചുകൊണ്ടായിരുന്നു സാധികയുടെ പോസ്റ്റ്
യൂണിസെഫ് കംബോഡിയയുടെ പോസ്റ്റിന് ലേഖകനില്ല. യൂണിസെഫിന്‍റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം പിന്തുടരണമെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന് 400-500 മൈക്രോ വലിപ്പമാണുള്ളതെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സാധിക ഷെയര്‍ ചെയ്തത്. ഇതിനെതിരെയാണ് യൂണിസെഫ് രംഗത്തുവന്നത്. അതേസമയം സാധിക വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. 'താനല്ല ഫേസ്ബുക്കിലെ ഒഫീഷ്യല്‍പേജ് കൈകാര്യം ചെയ്യുന്നത്, താന്‍റെ അറിവോടെയായിരുന്നില്ല ആ പോസ്റ്റ്... എങ്കിലും ഞാന്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എല്ലാവരും ക്ഷമിക്കണം' സാധിക കുറിച്ചു.