കേരളം

kerala

ETV Bharat / sitara

ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിന്‍റെ രണ്ടാമത്തെ ടീസര്‍ ഇറങ്ങി - Arun Kumar Aravind

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആസിഫ് അലി ചിത്രം അണ്ടര്‍വേള്‍ഡ്

ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിന്‍റെ രണ്ടാമത്തെ ടീസര്‍ ഇറങ്ങി

By

Published : Sep 22, 2019, 8:12 PM IST

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയ ചിത്രം അണ്ടര്‍വേള്‍ഡിന്‍റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. അമല്‍ നീരദിന്‍റെ സി ഐ എ കൊമ്രേഡ് ഇന്‍ അമേരിക്കയുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസാണ് അണ്ടര്‍ വേള്‍ഡിനായും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡി 14 എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് നിര്‍മാണം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അണ്ടര്‍വേള്‍ഡ്. 2017ല്‍ പുറത്തിറങ്ങിയ കാറ്റ് ആയിരുന്നു അരുണിന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസാണ് വിതരണം.

ABOUT THE AUTHOR

...view details