കേരളം

kerala

ETV Bharat / sitara

എൽജെപിക്കൊപ്പം മമ്മൂട്ടി ; കൈകോർക്കുന്നത് രണ്ട് ചിത്രങ്ങള്‍ക്ക് - mammootty two new films ljp latest news

എം.ടി വാസുദേവന്‍ നായരും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകും, കൂടാതെ, മറ്റൊരു എൽജെപി ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നതിന് പുറമെ നിർമാതാവുമാകും

മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി വാർത്ത  മമ്മൂട്ടി എൽജെപി വാർത്ത  മമ്മൂട്ടി നിർമാണം വാർത്ത  എംടി വാസുദേവന്‍ നായർ ലിജോ ജോസ് പെല്ലിശ്ശേരി വാർത്ത  lijo jose pellissery combination news  lijo jose pellissery mammootty news  mammootty two new films ljp latest news  mt vasudevan nair lijo pellissery news
എൽജെപി

By

Published : Sep 22, 2021, 5:34 PM IST

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോയിൽ രണ്ട് ചിത്രങ്ങൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. നെറ്റ്‌ഫ്ലിക്‌സ് സീരീസിനായി എം.ടി.വാസുദേവന്‍ നായർ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണെന്നും ഇതിൽ മമ്മൂട്ടി അഭിനയിക്കുമെന്നുമാണ് വിവരം.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ നായകനെന്നതിന് പുറമെ മെഗാതാരം നിർമാതാവിന്‍റെ കുപ്പായമണിയുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ, ഇവ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

Also Read: ആറാട്ട്: അഭ്യൂഹങ്ങൾ തള്ളി ബി ഉണ്ണികൃഷ്‌ണൻ

ചിത്രങ്ങളെ കുറിച്ചും മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയെ കുറിച്ചും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. എൽജെപി- മമ്മൂട്ടി കോമ്പോയിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ എറണാകുളമാണെന്നും സൂചനയുണ്ട്.

ABOUT THE AUTHOR

...view details