കേരളം

kerala

ETV Bharat / sitara

കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് രണ്ട് മലയാള സിനിമകൾ - ഡോ.ബിജു സിനിമകള്‍

ഡോ.ബിജു സംവിധാനം ചെയ്‌ത് നെടുമുടി വേണു പ്രധാന കഥാപാത്രമായ 'ഓറഞ്ച് മരങ്ങുടെ വീട്' എന്ന സിനിമയും രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത 'കള്ള നോട്ടം' എന്ന സിനിമയുമാണ് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പട്ടികയുടെ ഭാഗമായിരിക്കുന്നത്

Two Malayalam films to be screened at Kolkata International Film Festival  കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് രണ്ട് മലയാള സിനിമകൾ  കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേള  ഡോ.ബിജു സിനിമകള്‍  രാഹുൽ റിജി നായർ
കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് രണ്ട് മലയാള സിനിമകൾ

By

Published : Oct 16, 2020, 2:53 PM IST

എറണാകുളം: ഈ വർഷം നവംബർ 5 മുതൽ 12 വരെ നടക്കുന്ന 26 ആം കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ട് മലയാള സിനിമകൾ ഇടംനേടി. ഡോ.ബിജു സംവിധാനം ചെയ്‌ത് നെടുമുടി വേണു പ്രധാന കഥാപാത്രമായ 'ഓറഞ്ച് മരങ്ങുടെ വീട്' എന്ന സിനിമയും രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത 'കള്ള നോട്ടം' എന്ന സിനിമയുമാണ് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പട്ടികയുടെ ഭാഗമായിരിക്കുന്നത്. ഈ രണ്ട് സിനിമകളും മേളയിലെ ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ സിനിമ കൂടിയാണ് കള്ളനോട്ടം. ചലച്ചിത്ര മേളയിൽ ഔദ്യോഗിക തെരഞ്ഞെടുപ്പിന്‍റെ ഭാഗമായതിന്‍റെ സന്തോഷം രണ്ട് സംവിധായകരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഡോ.ബിജുവിന്‍റെ സിനിമകൾ ഏഴാമത്തെ തവണയാണ് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിക്കുന്നത്. ഇതേ മേളയിൽ അദ്ദേഹത്തിന്‍റെ 'സൗണ്ട് ഓഫ് സൈലൻസ്‌' എന്ന സിനിമയ്ക്ക് 2017ൽ ഇന്ത്യൻ മത്സര വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രജീഷ വിജയനെ നായികയാക്കി ഖോ-ഖോ എന്ന സ്‌പോർട്‌സ് സിനിമയാണ് രാഹുൽ റിജി നായർ ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ മാസം സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

ABOUT THE AUTHOR

...view details