തെന്നിന്ത്യൻ നടൻ ആര്യയുടെ പേരിൽ ഒരു വടക്കൻ സെൽഫി മോഡലിൽ തട്ടിപ്പ് നടത്തിയ ചെന്നൈ സ്വദേശികൾ പിടിയിൽ. ആര്യയാണെന്ന വ്യാജേന വിവാഹ വാഗ്‌ദാനം നൽകി, 70 ലക്ഷം രൂപയിലധികം തട്ടിയ സംഭവത്തിൽ മുഹമ്മദ് അർമൻ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസിന്‍റെ പിടിയിലായത്.
ജർമനിയിൽ സ്ഥിരതാമസമാക്കിയ ശ്രീലങ്കൻ വംശജയായ വിദ്‌ജയുടെ പരാതിയിന്മേലാണ് നടപടി. തന്നെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ആര്യ 70,40000 രൂപ തട്ടിയെടുത്തതായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്‌ട്രപതിയുടെ ഓഫിസിലും പ്രധാനമന്ത്രിയുടെ ഓഫിസിലും പെൺകുട്ടി പരാതി നൽകിയത്.
തുടർന്ന് ചെന്നൈ സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 10ന് ആര്യയെ ചോദ്യം ചെയ്യുകയും താരത്തിന്‍റെ സ്‌മാർട്ട്ഫോണ്‍ പരിശോധിക്കുകയും ചെയ്‌തു.
എന്നാൽ, സംഭവത്തിൽ ആര്യയ്‌ക്ക് പങ്കില്ലെന്ന് ബോധ്യമായതോടെ പണമിടപാട് നടത്തിയ ബാങ്ക് അക്കൗണ്ടിനെയും ഐപി അഡ്രസ്സിനെയും ആസ്‌പദമാക്കി അന്വേഷണം പുരോഗമിച്ചു. ഇതോടെ ആൾമാറാട്ടത്തിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Also Read: ആര്യക്ക് ഇരട്ടി മധുരം; സർപട്ട പരമ്പരൈക്ക് പിന്നാലെ പെൺകുഞ്ഞിന്‍റെ അച്ഛനായി
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മുഹമ്മദ് അർമനും ഭാര്യ സഹോദരൻ മുഹമ്മദ് ഹുസൈനിയുമാണ് കേസിലെ പ്രതികൾ എന്ന് തിരിച്ചറിഞ്ഞത്.