ചെന്നൈ: സൂര്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'എതര്‍ക്കും തുനിന്തവന്‍' എന്ന ചിത്രം റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് പട്ടാളി മക്കള്‍ കക്ഷി (പിഎംകെ). 'ജയ് ഭീം' സിനിമയിൽ തങ്ങളുടെ സമുദായത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സൂര്യ മാപ്പ് പറയണമെന്ന് പിഎംകെ ആവശ്യപ്പെട്ടിരുന്നു. 'എതർക്കും തുനിന്തവന്‍റെ' റിലീസോടെയാണ് പ്രശ്‌നം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്.
സൂര്യ മാപ്പ് പറയുന്നതുവരെ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യില്ലെന്ന് പിഎംകെ ഭീഷണിപ്പെടുത്തി. മാത്രമല്ല, ഇത് ലംഘിച്ച് ചിത്രം റിലീസ് ചെയ്‌താല്‍ തിയേറ്ററുകൾ ആക്രമിക്കുമെന്നും പിഎംകെ മുന്നറിയിപ്പ് നൽകി. തുടര്‍ന്ന് പൊലീസ് സുരക്ഷയിലായിരുന്നു തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിയത്.
'പിഎംകെയുടെ ഈ പ്രവൃത്തി തെറ്റാണ്. ശതകോടികൾ നിക്ഷേപിച്ചു. ഒരു വ്യവസായം മരവിപ്പിക്കരുത്. ഇത് സൂര്യയുടെ സ്വന്തം സിനിമയല്ല. പിഎംകെ സ്ഥാപകൻ എസ് രാമദോസിന് എല്ലാം അറിയാം. അദ്ദേഹം തന്‍റെ സന്നദ്ധപ്രവർത്തകരെ നിയന്ത്രിക്കണം. രജനീകാന്ത്, വിജയ് ചിത്രങ്ങളിൽ എല്ലാത്തിലും പുകവലി രംഗങ്ങളുള്ളതിനെ തുടര്‍ന്ന് സാമൂഹ്യക്ഷേമത്തിനായി പോരാടിയ പിഎംകെ, 'ജയ് ഭീമില്‍' വണ്ണിയാർ സമുദായത്തെ അപമാനിച്ചുവെന്ന ബാനർ ഉയർത്തുന്നതിലൂടെ പിഎംകെ ജാതിവാദ പാർട്ടിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.'-നിർമാതാവ് കെ.രാജൻ വിശദീകരിച്ചു.
Tussle Continues Between PMK and Actor Suriya: കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്‌ത സൂര്യയുടെ 'ജയ് ഭീം' സിനിമയെ തുടര്‍ന്നാണ് പിഎംകെയും നടൻ സൂര്യയുമായി പ്രശ്‌നം ഉടലെടുക്കുന്നത്. 'ജയ് ഭീമില്‍' ഇരുള സമുദായത്തില്‍ പെട്ട രാജാക്കണ്ണിനെയും കൂട്ടരെയും പൊലീസ് കൊടിയ പീഡനത്തിന് ഇരയാക്കുന്നതും കൊലപ്പെടുത്തുന്നതും പരാമര്‍ശിച്ചപ്പോള്‍ വണ്ണിയാര്‍ സമുദായംഗമായ പൊലീസുകാരെ പ്രതിസ്ഥാനത്ത് കൊണ്ടുവന്നെന്ന് പി.എം.കെ ആരോപിച്ചിരുന്നു.