ജാനു കലക്കും; സാമന്തക്ക് ആശംസകളുമായി തൃഷ
തെലുങ്ക് ചിത്രത്തിന്‍റെ ടീസർ സാമന്ത ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ തൃഷ പോസ്റ്റിന് നൽകിയ മറുപടി നീ എപ്പോഴത്തെയും പോലെ ഇത് തകര്‍ക്കുമെന്നെനിക്കറിയാം എന്നാണ്.
സാമന്തക്ക് ആശംസകളുമായി തൃഷ
പ്രേക്ഷകര്‍ ഹൃദയത്തിൽ സ്വീകരിച്ച പ്രണയകാവ്യം '96, ജാനുവിന്‍റെയും റാമിന്‍റെയും ഓർമകളിലൂടെയും നഷ്‌ട പ്രണയത്തിലൂടെയും പ്രേക്ഷകനെ തിരിച്ച് നടത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ സംവിധായകൻ സി.പ്രേംകുമാര്‍ തന്നെ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും ഒരുക്കുകയാണ്. തൃഷക്ക് പകരം 'ജാനു'വിലെത്തുന്നത് സാമന്ത അക്കിനേനിയാണ്. കഴിഞ്ഞ ദിവസം ജാനു ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്‌തപ്പോൾ മുതൽ തൃഷയെയും സാമന്തയെയും താരതമ്യം ചെയ്തു കൊണ്ട് ചര്‍ച്ചകളും സജീവമായിരുന്നു.