അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍-നസ്രിയ ചിത്രം ട്രാന്‍സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രദര്‍ശനം ആരംഭിച്ച ആദ്യ ദിനങ്ങളില്‍ ചിത്രത്തിന് നെഗറ്റീവ് കമന്‍റുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ തീയേറ്ററില്‍ സിനിമ ആസ്വദിച്ചവര്‍ ട്രാന്‍സ് ഒരു ട്രീറ്റാണെന്നാണ് അഭിപ്രായപ്പെട്ടത്. ചിത്രം തീയേറ്ററുകളില്‍ കാണേണ്ടത് തന്നെയാണ് പ്രേക്ഷകരെ വീണ്ടും ഓര്‍മിപ്പിച്ച് കൊണ്ട് പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
എസ്തറിന്‍റെ ഭൂതകാലം പറഞ്ഞ് ട്രാന്‍സിലെ പുതിയ ഗാനം എത്തി - Anwar Rasheed
വാതില്‍ ചാരി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലന്‍, ജാക്സണ്‍ വിജയന്‍, ടോണി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറിന്‍റേതാണ് വരികള്‍

നസ്രിയ അവതരിപ്പിച്ച എസ്തര്‍ എന്ന കഥാപാത്രത്തിന്‍റെ ഭൂതകാലമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വാതില്‍ ചാരി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലന്‍, ജാക്സണ്‍ വിജയന്‍, ടോണി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍. അന്‍വര്‍ റഷീദ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ട്രാന്‍സ്. മതം ഒരു ബിസിനസ് എന്ന നിലക്ക് ഉപയോഗിക്കപ്പെടുന്നതും അതിനുള്ളില്‍ അകപ്പെടുന്ന പ്രഭാഷകന്‍റെ ആന്തരിക സംഘര്‍ഷങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ട്രാന്‍സില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അമല്‍ നീരദാണ് ചിത്രത്തിന്‍റെ ക്യാമറ നിര്‍വഹിച്ചത്.