ട്രാൻസിലെ രംഗങ്ങൾ മുംബൈ സിബിഎഫ്‌സി ഇന്ന് വിലയിരുത്തും - censoring trance
ട്രാൻസിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി ആവശ്യപ്പെട്ടതിൽ ചിത്രത്തിന്‍റെ നിർമാതാവ് വിയോജിപ്പ് പ്രകടിപ്പിക്കുകയും റിവൈസിങ്ങ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കുകയുമായിരുന്നു.
ട്രാൻസ്
ഈ വാലന്‍റൈൻ ദിനത്തിൽ റിലീസിനെത്തുന്ന ഫഹദ്- നസ്രിയ ചിത്രം 'ട്രാൻസി'നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്‍റെ ഏതാനും ഭാഗങ്ങൾ ഒഴിവാക്കണമെന്നുള്ള വിഷയത്തിൽ ഇന്ന് മുംബൈയിലെ റീജ്യണല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷ(സിബിഎഫ്‌സി)ന്‍റെ സെന്‍സറിങ്ങ് കമ്മിറ്റി തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും ചിത്രത്തിന്‍റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനിക്കുക.