കേരളം

kerala

ETV Bharat / sitara

പാസ്റ്ററായി ഫഹദ് തകര്‍ക്കുമ്പോള്‍ അരികില്‍ ഇരുന്ന് ഉറങ്ങി നസ്രിയ; ട്രാന്‍സിലെ വീഡിയോ ഗാനം കാണാം - Fahadh Faasil

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജാക്‌സണ്‍ വിജയനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്

TRANCE | Thullichadi Video Song | Fahadh Faasil | Jackson Vijayan | Anwar Rasheed | Official  പാസ്റ്ററായി ഫഹദ് തകര്‍ക്കുമ്പോള്‍ അരികില്‍ ഇരുന്ന് ഉറങ്ങി നസ്രിയ; ട്രാന്‍സിലെ വീഡിയോ ഗാനം കാണാം  ട്രാന്‍സിലെ വീഡിയോ ഗാനം കാണാം  പാസ്റ്ററായി ഫഹദ്  ഫഹദ് ഫാസില്‍ ചിത്രമാണ് ട്രാന്‍സ്  നസ്രിയ  TRANCE | Thullichadi Video Song  Fahadh Faasil  Jackson Vijayan
പാസ്റ്ററായി ഫഹദ് തകര്‍ക്കുമ്പോള്‍ അരികില്‍ ഇരുന്ന് ഉറങ്ങി നസ്രിയ; ട്രാന്‍സിലെ വീഡിയോ ഗാനം കാണാം

By

Published : Mar 1, 2020, 12:38 AM IST

അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമാണ് ട്രാന്‍സ്. നസ്രിയ നായികയായ ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടനായി ഫഹദ് തകര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്ന പുതിയ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ധ്യാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഫഹദ് യേശുവിനെ സ്തുതിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടുമ്പോള്‍ അരികില്‍ മാറിയിരുന്ന് ഉറങ്ങുന്ന നസ്രിയയുടെ ദൃശ്യങ്ങളും വീഡിയോ ഗാനത്തിലുണ്ട്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ജാക്‌സണ്‍ വിജയനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായര്‍, മേരി വിജയ, സംഗീത്, ജോബ് കുര്യന്‍, അനൂപ് മോഹന്‍ദാസ്, ആതിര ജോബ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും വേഷമിട്ടിട്ടുണ്ട്.

ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിച്ച നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. അമല്‍ നീരദാണ് ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.

ABOUT THE AUTHOR

...view details