ഫഹദ് ഫാസില്‍-നസ്രിയ താരദമ്പതികള്‍ വീണ്ടും ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ട്രാന്‍സിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഹിന്ദി, മലയാളം വരികള്‍ കോര്‍ത്തിണക്കിയുള്ള ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജാക്‌സണ്‍ വിജയനാണ്. സ്‌നേഹ ഖന്‍വാല്‍കറും, നേഹ നായരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ വരികള്‍ വിനായക് ശശികുമാറും ഹിന്ദി വരികള്‍ കമല്‍ കാര്‍ത്തിക്കും എഴുതിയിരിക്കുന്നു. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.
കിടിലന്‍ ബീറ്റ്സുമായി ട്രാന്‍സിലെ ആദ്യഗാനം - നസ്രിയ നസീം
ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്
ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്. ഫെബ്രുവരി 14ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ഫഹദിനും നസ്രിയക്കും പുറമെ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.