ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറും ഗാനങ്ങളും പോലെ ചിത്രത്തിന്‍റെ കഥസംബന്ധിച്ച് ഒരു തരത്തിലുള്ള ക്ലൂവും തരാതെയാണ് ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ മുമ്പ് ചിത്രത്തെ കുറിച്ച് പറഞ്ഞത് യാതൊരു മുന്‍ധാരണകളും ഇല്ലാതെ കാണേണ്ട ചിത്രമാണ് ട്രാന്‍സെന്നായിരുന്നു. ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് നിരവധിപേര്‍ ട്രെയിലറിന് താഴെ കുറിച്ചപ്പോള്‍ ട്രെയിലര്‍ കണ്ട് കിളിപോയി എന്നാണ് മറ്റ് ചിലര്‍ കുറിച്ചത്. വിവാഹശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.
പിടിത്തം തരാതെ 'ട്രാന്‍സ്' ട്രെയിലര്‍; മണിക്കൂറുകള്‍ക്കൊണ്ട് ഒരു ലക്ഷത്തിലധികം കാഴ്ചക്കാര്‍ - Nazriya Nazim
ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഫെബ്രുവരി 20ന് തീയേറ്ററുകളിലെത്തും
അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിച്ച ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിച്ച നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ഫെബ്രുവരി 20ന് ചിത്രം തീയേറ്ററുകളിലെത്തും.