മകൾ ഇസക്ക് കൂട്ടായി ഒരു മകൻ കൂടി എത്തിയെന്ന സന്തോഷം രണ്ടു ദിവസം മുമ്പാണ് യുവനടൻ ടൊവിനോ തോമസ് അറിയിച്ചത്. ഇപ്പോഴിതാ തന്‍റെ മകൾക്കൊപ്പം കുഞ്ഞതിഥിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ ടൊവിനോ പങ്കുവെച്ചു. തഹാന്‍ ടൊവീനോ എന്നാണ് കുഞ്ഞിന്‍റെ പേര്. ആശംസകൾ അറിയിച്ച എല്ലാവർക്കും ടൊവിനോ നന്ദിയും അറിയിച്ചു.
ഹാനും ഇസയും; അച്ഛന്‍റെ സന്തോഷം പങ്കുവെച്ച് ടൊവിനോ - isa
മകന്‍റെ പേര് തഹാന്‍ ടൊവീനോ ആണെന്നും ടൊവിനോ തോമസ് കുഞ്ഞിന്‍റെ ചിത്രം പങ്കുവെച്ചു കൊണ്ട് അറിയിച്ചു
ഹാനും ഇസയും
"ഞങ്ങളുടെ കുഞ്ഞില്‍ നിന്നും കണ്ണുകളെടുക്കാനേ തോന്നുന്നില്ല. ഞങ്ങള്‍ അവന് തഹാന്‍ ടൊവീനോ എന്നു പേരിട്ടു. അവനെ 'ഹാന്‍' എന്ന് ഞങ്ങള്‍ വിളിക്കും. സ്‌നേഹത്തിനും ആശംസകള്‍ക്കും വളരെയധികം നന്ദി. ഒരുപാട് സ്‌നേഹം," ടൊവിനോ തോമസ് കുറിച്ചു. 2014ലാണ് ടൊവിനോയും ലിഡിയയും തമ്മിലുള്ള വിവാഹം. ഈ മാസം ആറിനാണ് താരത്തിന് രണ്ടാമതൊരു കുഞ്ഞ് ജനിക്കുന്നത്.