കേരളം

kerala

ETV Bharat / sitara

പിടി തരാതെ 'കള' യുടെ ടീസര്‍ - കള സിനിമ വാര്‍ത്തകള്‍

രോഹിത്.വി.എസ് ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കള. യദു പുഷ്‍പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പിടി തരാതെ 'കള'യുടെ ടീസര്‍  Kala Official Teaser out now  Tovino Thomas Rohith V S Kala Official Teaser out now  Tovino Thomas Rohith V S Kala Official Teaser  Kala Official Teaser news  ടൊവിനോ തോമസ് കള സിനിമ  കള സിനിമ വാര്‍ത്തകള്‍  കള സിനിമ ടീസര്‍ വാര്‍ത്തകള്‍
പിടി തരാതെ 'കള'യുടെ ടീസര്‍

By

Published : Jan 21, 2021, 7:48 PM IST

നടന്‍ ടൊവിനോ തോമസിന്‍റെ മുപ്പത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ ഏറ്റവും പുതിയ സിനിമ കളയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോസ്റ്ററുകളിലും ഫസ്റ്റ്ലുക്കിലും പിന്നീടിറങ്ങിയ ലൊക്കേഷന്‍ സിറ്റില്ലുകളിലും ഒളിപ്പിച്ചിരുന്ന നിഗൂഢത അതേപടി നിലനിര്‍ത്തിയാണ് കളയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. എന്താണ് കള ചര്‍ച്ച ചെയ്യുന്നത് എന്നത് ഇപ്പോഴും അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരിക്കുകയാണ്. എങ്കിലും തിയേറ്ററിലേക്ക് സിനിമ കാണാന്‍ പോകാന്‍ കാഴ്‌ചക്കാരെ പ്രേരിപ്പിക്കുന്നതാണ് ടീസര്‍.

രോഹിത്.വി.എസ് ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കള. യദു പുഷ്‍പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് വയറിന് പരിക്കേറ്റത്.

ടീസറിന് അനുകൂല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിങ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് കളയുടെ നിര്‍മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മാതാക്കളാണ്. തിയേറ്ററില്‍ തരംഗമാകാന്‍ കഴിഞ്ഞില്ലെങ്കിലും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും ഇബിലീസും.

ABOUT THE AUTHOR

...view details