വനിതാ ദിനത്തിൽ ഭാര്യയ്‌ക്ക് ആശംസകൾ നേർന്നുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന് വിമര്‍ശനവുമായെത്തിയ ആൾക്ക് കിടിലൻ മറുപടി നൽകി നടൻ ടൊവിനോ തോമസ്. "വനിതാദിനാശംസകൾ, അന്തർദേശീയ വനിതാ ദിനം, എന്നെ സ്വാധീനിച്ച സ്‌തീ," എന്നാണ് താരം കുറിച്ചത്. പോസ്റ്റിൽ ഭാര്യ ലിഡിയക്കും മകൾക്കുമൊപ്പമുള്ള ഫോട്ടോയും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. "അപ്പോൾ നിങ്ങളുടെ അമ്മയ്‌ക്ക് ജീവിതത്തിൽ യാതൊരു പങ്കുമില്ലേ...നിങ്ങളും നിങ്ങളുടെ ഭാര്യയും മാത്രമാണോ നിങ്ങളുടെ ജീവിതം...വളരെ നല്ല പ്രചോദനം.. എന്തായാലും വനിതാദിനാശംസകൾ..." ടൊവിനോയുടെ പോസ്റ്റിന് ലഭിച്ച കമന്‍റ്.
ഭാര്യ മാത്രമാണോ ജീവിതം? കിടിലൻ മറുപടി നൽകി ടൊവിനോ - ഭാര്യ മാത്രമാണോ ജീവിതം?
ഭാര്യ ലിഡിയക്കും മകൾക്കുമൊപ്പമുള്ള ഫോട്ടോക്കൊപ്പം വനിതാദിനാശംസകൾ നേർന്നുകൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റിന് ആരാധകൻ നൽകിയ കമന്‍റിനാണ് താരം കിടിലൻ മറുപടി നൽകിയത്
"എന്‍റെ അമ്മ ഒരു സോഷ്യൽ മീഡിയയിലും ആക്റ്റീവ് അല്ല. ഞാനമ്മയ്‌ക്ക് നേരിട്ട് ആശംസകൾ അറിയിച്ചു. അതാണ് ഇന്നത്തെ ദിവസം രാവിലെ, ഏറ്റവും ആദ്യം ഞാൻ ചെയ്ത കാര്യം. ഇനി നിങ്ങളുടെ അറിവിലേക്ക്, സമൂഹമാധ്യമങ്ങൾക്ക് പുറത്തും എനിക്കൊരു ജീവിതമുണ്ട്. നിങ്ങൾക്കും അത് പരീക്ഷിച്ച് നോക്കാവുന്നതാണ്," ടൊവിനോ കുറിച്ചു. താരത്തിന്‍റെ മറുപടി അർഹിക്കുന്ന തരത്തിലായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് പിന്നാലെ ആരാധകരും എത്തി. സമൂഹമാധ്യമങ്ങളിൽ കാണുന്നത് മാത്രം വിലയിരുത്തിയാണ് ഇന്നത്തെ ആളുകൾ മറ്റുള്ളവരെ വിലയിരുത്തുന്നതെന്നും ചിലർ ടൊവിനോക്ക് പിന്തുണയായി കമന്‍റ് ചെയ്‌തിട്ടുണ്ട്.