മികച്ച തിരക്കഥയുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്ന് നടൻ ടോവിനോ തോമസ്. പുതിയ ചിത്രമായ ഫോറൻസികിന്‍റെ പ്രഖ്യാപനത്തിനിടെയാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കാണ് കാത്തിരിക്കുന്നതെന്നും ടൊവിനോ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം; ടൊവിനോ തോമസ് - വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്നും ടൊവിനോ തോമസ് തിരുവനന്തപുരത്ത് പറഞ്ഞു
കുറ്റാന്വേഷണ കഥയുമായി ടൊവിനോയുടെ പുതിയ ചിത്രം 'ഫോറന്‍സിക്',മംമ്ത മോഹന്‍ദാസാണ് നായിക

കുറ്റാന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ് ടൊവിനോയെത്തുന്നത്. രണ്ടു വർഷമെടുത്താണ് ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയാക്കിയത്. സെവൻത് ഡേ എന്ന ഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഖിൽ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. അടുത്ത വിഷുവിന് ചിത്രം പ്രദർശനത്തിനെത്തിക്കണമെന്നാണ് ആഗ്രഹമെന്നും സംവിധായകൻ അഖിൽ പോൾ പറഞ്ഞു.
മംമ്ത മോഹന്‍ ദാസാണ് ഫോറന്‍സികിലെ നായിക. ജുവിസ് പ്രൊഡക്ഷന്‍സും, രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എടക്കാട് ബറ്റാലിയന്‍ 06, കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്, പള്ളിച്ചട്ടമ്പി, മിന്നല്‍ മുരളി തുടങ്ങിയവയാണ് ടൊവിനോയുടേതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.
TAGGED:
നടൻ ടോവിനോ തോമസ്