കേരളം

kerala

ETV Bharat / sitara

നാരദന്‍ ഉടന്‍ എത്തും.. റിലീസ്‌ തീയതി പുറത്ത്‌ - Tovino Thomas Aashiq Abu combo

Naradan release date announced: നാരദന്‍റെ റിലീസ്‌ തീയതി പുറത്ത്‌ വിട്ടു. സംവിധായകന്‍ ആഷിഖ്‌ അബു ആണ് ഇക്കാര്യം ഒദ്യോഗികമായി അറിയിച്ചത്.

Tovino Thomas Naradan  Naradan release date announced  നാരദന്‍ ഉടന്‍ എത്തും  നാരദന്‍റെ റിലീസ്‌ തീയതി പുറത്ത്‌  Tovino Thomas Naradan look  Tovino Thomas Aashiq Abu combo  Naradan cast and crew
നാരദന്‍ ഉടന്‍ എത്തും.. റിലീസ്‌ തീയതി പുറത്ത്‌

By

Published : Feb 4, 2022, 1:48 PM IST

Naradan release date announced: ടൊവിനോ തോമസ്‌, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ്‌ അബു സംവിധാനം ചെയ്യുന്ന 'നാരദന്‍റെ' റിലീസ്‌ തീയതി പ്രഖ്യാപിച്ചു. ലോക വ്യാപകമായി മാര്‍ച്ച്‌ മൂന്നിനാണ് ചിത്രം റിലീസ്‌ ചെയ്യുക. ഇക്കാര്യം ആഷിഖ്‌ അബു ആണ് ഒദ്യോഗികമായി അറിയിച്ചത്.

ടൊവിനോ തോമസും തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ റിലീസ്‌ വിവരം ആരാധകരെ അറിയിച്ചിട്ടുണ്ട്‌. ഒമിക്രോണ്‍, കൊവിഡ്‌ മൂന്നാം തരംഗം എന്നീ ഭീഷണിയില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീണ്ടു പോവുകയായിരുന്നു. നേരത്തെ ജനുവരി 27ന്‌ റിലീസ്‌ ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്‌.

Tovino Thomas Naradan look: സമകാലിക മാധ്യമ ലോകത്തെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് 'നാരദന്‍'. രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ്‌ പ്രത്യക്ഷപ്പെടുന്നത്‌.

Tovino Thomas Aashiq Abu combo: മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'ക്ക്‌ ശേഷം ടൊവിനോ തോമസ്‌ നായകനായെത്തുന്ന ചിത്രമാണ് 'നാരദന്‍'. 'മായാനദി', 'വൈറസ്‌' എന്നീ ചിത്രങ്ങളുടെ വിജയത്തിന്‌ ശേഷം ആഷിഖ്‌ അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നാരദന്‍'.

Naradan cast and crew: ഇന്ദ്രന്‍സ്‌, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ജോയ്‌ മാത്യു, രഞ്ജി പണിക്കര്‍, വിജയ രാഘവന്‍, ജയരാജ്‌ വാര്യര്‍, ദീപന്‍ ശിവരാമന്‍, രഘുനാഥ്‌ പാലേരി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.

ഉണ്ണി ആര്‍ ആണ് തിരക്കഥ. സന്തോഷ്‌ ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിഖ്‌ അബു എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്‍റെ നിര്‍മാണം. ജാഫര്‍ സാദിഖ്‌ ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കും. ഡി.ജെ ശേഖര്‍ ആണ്‌ സംഗീതം. ഒറിജിനല്‍ സൗണ്ട്‌ ട്രാക്ക്‌ നേഹ യാക്‌സണ്‍ പെരേരയും നിര്‍വഹിക്കും.

Also Read: ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു? വെളിപ്പെടുത്തലുമായി ജാവേദ്‌

ABOUT THE AUTHOR

...view details