Naaradhan trailer gets one million views : ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് 'നാരദന്‍'. സിനിമയുടെ ട്രെയ്‌ലറിന് ഒരു ദശലക്ഷത്തിലധികം കാഴ്‌ചക്കാര്‍. ഇക്കാര്യം ടൊവിനോയാണ് തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ക്രിസ്‌തുമസ് ദിനത്തിലാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.
Tovino excited in Naaradhan views : 'ഇത് മൂലമുള്ള എന്‍റെ ആവേശത്തിന് കാരണം ഒന്നല്ല, നിരവധിയാണ്. ഈ സിനിമയില്‍ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. ഒരു ശക്‌തമായ കഥയില്‍, ഒരു നടനെന്ന നിലയിലും, ഒരു കലാകാരനെന്ന നിലയിലും എന്നെ ആരെങ്കിലും വിശ്വസിച്ചാല്‍, നിങ്ങളെല്ലാവരും കാണുന്നത് വരെ കാത്തിരിക്കാന്‍ എനിക്കാകില്ല.'- ടൊവിനോ കുറിച്ചു.
Naaradhan cast and crew : സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. മാധ്യമ പ്രവര്‍ത്തകനായാണ് ടൊവിനോ എത്തുന്നത്. അന്ന ബെന്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീനും ഒരു സുപ്രധാന വേഷത്തിലെത്തും. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, വിജയ രാഘവന്‍, രണ്‍ജി പണിക്കര്‍, ജയരാജ് വാര്യര്‍, രഘുനാഥ് പലേരി തുടങ്ങിയവരും സിനിമയില്‍ അണിനിരക്കും.