മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. താരത്തെ പോലെ തന്നെ ടൊവിനോയുടെ കുടുംബവും മലയാളിക്ക് സുപരിചിതം. കൈ നിറയെ സിനിമകളുമായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് സഞ്ചരിക്കുകയാണ് ടൊവിനോ. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവായ താരം കുടുംബ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തോടൊപ്പമുള്ള ഒരു സുന്ദര നിമിഷത്തിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തിരിക്കുകയാണ് ടൊവിനോ. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നിന്നുള്ള ഫോട്ടോയാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്.
ഇച്ചായന്‍ വിത്ത് ഫാമിലി - ടൊവിനോ തോമസ് വാര്‍ത്തകള്‍
കുടുംബവുമൊത്ത് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ടൊവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്
ഇളയ മകന്‍ ടഹാനെ കളിപ്പിക്കുന്ന ടൊവിനോയും മൂത്തമകള്‍ ഇസയെ കൊഞ്ചിക്കുന്ന ലിഡിയയുമെല്ലാം ഫോട്ടോയിലുണ്ട്. താരം അവധി ആഘോഷിക്കാന്‍ ഹോട്ടലില്‍ എത്തിയതാണോ അതോ ഷൂട്ടിങിന്‍റെ ഭാഗമായി താമസിക്കുന്നതാണോ എന്നത് വ്യക്തമല്ല. നടന്‍റെ മാനേജര്‍ ഹരികൃഷ്ണനാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ടൊവിനോയുടെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. കുടുംബത്തിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ മുമ്പും നിരവധി തവണ ടൊവിനോ പങ്കുവെച്ചിരുന്നു.
മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെ കാണെ എന്ന ചിത്രത്തിലാണ് നിലവില്‍ ടൊവിനോ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്നു. കാണെ കാണെയ്ക്ക് പുറമെ രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന കളയും ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുകയാണ്. ഇക്കൂട്ടത്തില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത മിന്നല്‍ മുരളിയാണ് പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ടൊവിനോയുടെ മറ്റൊരു ചിത്രം.