ടൊവിനോ തോമസ് നായകനായ കള ഒടിടി റിലീസിനെത്തുന്നു. രോഹിത് വി.എസ് സംവിധാനം ചെയ്‌ത ചിത്രം ആമസോൺ പ്രൈമിലൂടെ ഈ ആഴ്ച അവസാനം പ്രദർശനത്തിനെത്തും. മലയാളത്തിന് പുറമെ തമിഴ് ഭാഷയിൽ മൊഴിമാറ്റിയും ചിത്രം പ്രദർശിപ്പിക്കുമെന്നും സംവിധായകൻ അറിയിച്ചു. തെലുങ്കിലും ഹിന്ദിയിലും കള ഒരുങ്ങുകയാണെന്നും ഈ ഭാഷകളിൽ ഉടൻ സിനിമ ആമസോണിലൂടെ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വയലൻസും ത്രില്ലിങ്ങും കോർത്തിണക്കിയ സംഘട്ടനരംഗങ്ങൾ ചിത്രത്തിന്‍റെ ഹൈലറ്റായിരുന്നു. ടൊവിനോയ്ക്ക് പുറമെ സുമേഷ് മൂറിന്‍റെ കഥാപാത്രത്തിനും മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിന് ശേഷം മാർച്ച് 25ന് തിയേറ്ററുകളിലെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ടൊവിനോയുടെയും സുരേഷ് മൂറിന്‍റെയും അഭിനയജീവിതത്തിലെ നാഴികക്കല്ലാണെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.