മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. താരത്തിന്‍റെ ഓരോ വിശേഷങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇപ്പോള്‍ ടൊവിനോ പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തുര്‍ക്കിയില്‍ കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ. ഇതിനിടയിലാണ് പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തത്.
പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ ടൊവിനോയും കുടുംബവും - തുര്‍ക്കിയില്‍ കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ
തുര്‍ക്കിയില്‍ കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ
പരമ്പരാഗത തുര്‍ക്കി വേഷത്തില്‍ ടൊവിനോയും ഫാമിലിയും
ഇസ്താംബൂള്‍ നഗരത്തില്‍ നിന്നുമുള്ള മറ്റു ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടൊവിനോ തോമസ്, ഭാര്യ ലിഡിയ, മകള്‍ ഇസ എന്നിവരാണ് ചിത്രങ്ങളില്‍ ഉള്ളത്. ‘എടക്കാട് ബറ്റാലിയന്‍ 06’ ആണ് റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രം. ‘കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്’, ‘മിന്നല്‍ മുരളി’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോ ചിത്രങ്ങളില്‍ ചിലത്.
TAGGED:
ടൊവിനോ തോമസ്