കൊവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ സിനിമ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് തങ്ങളാല്‍ കഴിയുന്ന ധനസഹായം എത്തിച്ചുവരികയാണ് ഫെഫ്‌ക. സംഘടനയുടെ ഏറ്റവും പുതിയ ചുവടുവയ്പ്പായ കൊവിഡ് സാന്ത്വന പദ്ധതി നിരവധി പേര്‍ക്കാണ് തുണയാകുന്നത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കിയിരിക്കുകയാണ് യുവനടന്‍ ടൊവിനോ. നടന് നന്ദി അറിയിച്ച് സംഘടന ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
നേരത്തെ ഈ സാന്ത്വന പദ്ധതിയിലേക്ക് പൃഥ്വിരാജും നടനും സംവിധായകനുമായ അനൂപ് മേനോനും സംഭാവനകള്‍ നല്‍കിയിരുന്നു. ഫെഫ്‌കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സഹായ പദ്ധതികളാണ് ഫെഫ്‌ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.