എറണാകുളം: മായാനദി എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളിക്ക് പ്രിയപ്പെട്ട ടൊവിനോ-ഐശ്വര്യ ലക്ഷ്മി ജോഡി വീണ്ടും ഒന്നിച്ചെത്തുന്നു. 'കാണെക്കാണെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉയരെക്ക് ശേഷം മനു അശോകന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം കൂടിയായിരിക്കും 'കാണെക്കാണെ'. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. രഞ്ജിന്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബോബി-സഞ്ജയ് ടീമിന്‍റെ ഒടുവിലായി പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം 'മുംബൈ പൊലീസായിരുന്നു.
-
Rolling Soon!! #Kaanekkaane 😊 Tovino Thomas, Suraj Venjaramoodu, Aishwarya Lekshmi, Prem Prakash, Shruti Ramachandran, Rony David Raj, Manu Ashokan, Bobby Cherian, #Sanjay, TR Shamsudheen Kaanekkaane Movie
Posted by Tovino Thomas on Saturday, September 26, 2020