ഫെബ്രുവരി 14ന് നിരവധി ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വാലന്‍റൈന്‍സ് ആശംസകളുമായി എത്തിയത്. കൂട്ടത്തിൽ സിനിമാ താരങ്ങളും തങ്ങളുടെ നല്ലപാതിക്ക് ആശംസകളുമായി എത്തി. എന്നാൽ നടൻ ടൊവിനോ തോമസ് ഭാര്യ ലിഡിയക്ക് വാലന്‍റൈന്‍സ് ദിനാശംസകൾ നൽകാൻ അൽപം വൈകി. വൈകി എന്ന് പറഞ്ഞാൽ രാത്രിയായി എന്ന് അര്‍ഥം.
പത്ത് വർഷം മുമ്പുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ടൊവിനോ ലിഡിയക്ക് പ്രണയദിനാശംസകൾ നേർന്നത്. ‘ഇച്ചിരി ലേറ്റ് ആയിപ്പോയി എന്നാലും പിടിച്ചോ ഒരു ആശംസ’ എന്ന കുറിപ്പും ഒപ്പം ഉണ്ടായിരുന്നു. ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. ടൊവിനോയുടെ പോസ്റ്റിന് താഴെ കമന്‍റുകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു.