ഒരാള്‍ക്കൊപ്പം, ഒഴിവ് ദിവസത്തെ കളി, സെക്സി ദുര്‍ഗ, ചോല തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ പുതിയ സിനിമയില്‍ ടൊവിനോയും കനി കുസൃതിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. ബിരിയാണിയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് കനി കുസൃതി. പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
സനല്‍ കുമാര്‍ ശശിധരന്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി ടൊവിനോയും കനിയും - സനല്‍ കുമാര്‍ ശശിധരന്‍ സിനിമകള്‍
കയറ്റമാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ച് റിലീസിന് തയ്യാറെടുത്തിരിക്കുന്ന സനലിന്‍റെ ഏറ്റവും പുതിയ സിനിമ. മഞ്ജുവാര്യരാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്
സനല്‍ കനി കുസൃതി ടൊവിനോ
കയറ്റമാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ച് റിലീസിന് തയ്യാറെടുത്തിരിക്കുന്ന സനലിന്‍റെ ഏറ്റവും പുതിയ സിനിമ. മഞ്ജുവാര്യരാണ് സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സുദേവ് നായരാണ് കനിക്കും ടൊവിനോയ്ക്കുമൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‌ത ടൊവിനോ ചിത്രം. മിന്നല്‍ മുരളി, കാണെക്കാണെ തുടങ്ങി നിരവധി ചിത്രങ്ങള്‍ ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.