Mission Impossible series : ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സീരീസുകളില്‍ ഒന്നാണ് ടോം ക്രൂസിന്‍റെ 'മിഷന്‍ ഇമ്പോസിബിള്‍'. ടോം ക്രൂസ് നായകനായെത്തി ഇതുവരെ പുറത്തിറങ്ങിയ 'മിഷന്‍ ഇമ്പോസിബിള്‍' സീരീസുകളെല്ലാം ബോക്‌സ്‌ഓഫീസ് വിജയങ്ങളായിരുന്നു. 'മിഷന്‍ ഇമ്പോസിബിളി'ന്‍റേതായി ഇതുവരെ ആറ് സിരീസുകളാണ് പുറത്തിറങ്ങിയത്.
Mission Impossible 8 as final film : ഹോളിവുഡ് താരവും നിര്‍മാതാവുമായ ടോം ക്രൂസ് തന്‍റെ ദൗത്യങ്ങൾക്ക് അന്ത്യം കുറിക്കാനൊരുങ്ങുകയാണ്. ഏതന്‍ ഹണ്ട് എന്ന കഥാപാത്രത്തെയാണ് 'മിഷന്‍ ഇമ്പോസിബിള്‍' സീരീസില്‍ ടോം ക്രൂസ് അവതരിപ്പിച്ചത്. ഇപ്പോള്‍ ടോം ക്രൂസ് 'മിഷന്‍: ഇമ്പോസിബിള്‍ 8' ന്‍റെ അവസാന ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടോം ക്രൂസ് തന്‍റെ എട്ടാമത്തെയും ഒരു പക്ഷേ അവസാനത്തെയുമായ 'മിഷന്‍: ഇമ്പോസിബിള്‍ 8' സിനിമയുടെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.
ക്രിസ്‌റ്റഫര്‍ മെക്വറി എഴുക്കാരനായും സംവിധായകനായും 'മിഷന്‍: ഇമ്പോസിബിളി'ലൂടെ തിരികെയെത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'മിഷന്‍: ഇമ്പോസിബിള്‍ 7' ന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് പുതിയ ഭാഗത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നത്. പാരാമൗണ്ട് + ല്‍ സ്‌ട്രീമിങ് ചെയ്യുന്നതിന് മുമ്പ് 'മിഷന്‍: ഇമ്പോസിബിള്‍ 7' ന് മൂന്ന് മാസത്തെ പ്രദര്‍ശനത്തിന് പകരം, 45 ദിവസം മാത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്‌റ്റുഡിയോയുടെ പദ്ധതിയില്‍ ടോം ക്രൂസിന് എതിരഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.