അന്തരിച്ച പ്രമുഖ കന്നട താരം പുനീത് രാജ്‌കുമാറിന്‍റെ വീട് സന്ദര്‍ശിച്ച് നടൻ രാം ചരണ്‍. പുനീതിന്‍റെ മരണം ഇനിയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് രാം ചരണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. പുനീതിന്‍റെ മരണം വലിയ നഷ്‌ടമാണെന്നും മനുഷ്യത്വത്തിന്‍റെ മറ്റൊരു വാക്കാണ് പുനീത് എന്നും രാം ചരണ്‍ പറഞ്ഞു.
'മനുഷ്യത്വത്തിന്‍റെ മറ്റൊരു വാക്കാണ് പുനീത്'; താരത്തിന്‍റെ വീട് സന്ദര്‍ശിച്ച് രാം ചരണ്‍ 'പുനീത് രാജ്‌കുമാറിന്‍റെ മരണം വലിയ നഷ്‌ടമാണ്. ഒരു കുടുംബാംഗത്തെ നഷ്‌ടപ്പെട്ട പോലെയാണ് അനുഭവപ്പെടുന്നത്. പുനീതിന്‍റെ മരണവാര്‍ത്ത ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. നമ്മുടെ വീട്ടില്‍ വരുമ്പോള്‍ അതിഥിയെ പോലെയാണ് അദ്ദേഹം സത്ക്കരിക്കുന്നത്.
'മനുഷ്യത്വത്തിന്‍റെ മറ്റൊരു വാക്കാണ് പുനീത്'; താരത്തിന്‍റെ വീട് സന്ദര്‍ശിച്ച് രാം ചരണ്‍ അദ്ദേഹത്തില്‍ നിന്നും മനുഷ്യത്വ മൂല്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. മനുഷ്യത്വത്തിന്‍റെ മറ്റൊരു വാക്കാണ് പുനീത്. പുനീത് രാജ്‌കുമാറിനെ ഞങ്ങള്‍ സ്നേഹിക്കുന്നു.' -രാം ചരണ്‍ പറഞ്ഞു.
പുനീതിന്‍റെ മരണവാര്‍ത്ത ഇനിയും വിശ്വസിക്കാന്‍ കഴിയാതെ രാം ചരണ്‍. ഒക്‌ടോബര്‍ 29നാണ് അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീത് അന്തരിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച താരത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബെംഗളൂരു കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ പ്രദര്‍ശനത്തിന് വെച്ച അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.
Also Read:ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററുകളില്‍ പ്രവേശനം, വിവാഹച്ചടങ്ങുകൾക്ക് 200 പേര്‍; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍