വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടോക്കിയോയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് അടച്ചിടാന്‍ തീരുമാനിച്ചതായി ഹോളിവുഡ് വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 15 വരെയാണ് ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് അടച്ചിടുന്നത്. ഇത് സംബന്ധിച്ച് റിസോര്‍ട്ടിന്‍റെ പ്രാദേശിക ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഓറിയന്‍റല്‍ ലാന്‍ഡ് കോ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കൊവിഡ്-19; ടോക്കിയോയിലെ ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് അടച്ചു - Coronavirus outbreak
നഗരത്തിലെ എല്ലാ പൊതുപരിപാടികളും വരുന്ന രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ടോക്കിയോ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അധികൃതര്‍ ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് അടച്ചിടുകയാണെന്ന് അറിയിച്ചത്
കൊവിഡ്-19; ടോക്കിയോയിലെ ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് അടച്ചു
നഗരത്തിലെ എല്ലാ പൊതുപരിപാടികളും വരുന്ന രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ടോക്കിയോ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അധികൃതര്‍ ഡിസ്നി വേള്‍ഡ് റിസോര്‍ട്ട് അടച്ചിടുകയാണെന്ന് അറിയിച്ചത്. കൂടാതെ മാര്‍ച്ച് മാസം മുഴുവന്‍ രാജ്യത്തെ എല്ലാ സ്കൂളുകളും അടച്ചിടുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വ്യാഴാഴ്ച അറിയിച്ചിരുന്നു.