ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്‌ത 'ജോക്കർ' വീണ്ടും ഇന്ത്യയിൽ റിലീസിനെത്തുന്നു. ഹോളിവുഡ് ചിത്രം ബാറ്റ്‌മാന്‍റെ പ്രതിനായകനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച ചിത്രം ഈ വർഷത്തെ വാലന്‍റൈൻ ദിവസത്തിലാണ് തിയേറ്ററുകളിൽ രണ്ടാം വരവിനൊരുങ്ങുന്നത്. വാർണർ ബ്രോസ് പിക്‌ചേഴ്‌സ് അടുത്ത മാസം 14ന് ജോക്കറിന്‍റെ രണ്ടാം പ്രദർശനം നടത്തും.
ഒരിക്കൽ കൂടി 'ജോക്കർ' കാണാം; വാലന്‍റൈൻ ദിനത്തിൽ ചിത്രം ഇന്ത്യൻ തിയേറ്ററുകളിൽ - Joaquin Phoenix
ഹോളിവുഡ് ചിത്രം ബാറ്റ്‌മാന്‍റെ പ്രതിനായകനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച ചിത്രം ഈ വർഷത്തെ വാലന്‍റൈൻ ദിനത്തിൽ തിയേറ്ററുകളിലെത്തും.
ജോക്കർ
ഗോൾഡൻ ഗ്ലോബിലും സ്ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അവാർഡിലും കൂടാതെ, ഓസ്‌കാറിലേക്ക് നോമിനേറ്റും ചെയ്യപ്പെട്ട ജോക്വിൻ ഫീനിക്‌സായിരുന്നു ജോക്കറിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ഇന്ത്യയിൽ ആദ്യം പ്രദർശിപ്പിച്ചത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു. അന്ന് 50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നും ജോക്കർ സ്വന്തമാക്കിയത്.