കേരളം

kerala

ETV Bharat / sitara

നാടൻ പാട്ടിന്‍റെ താളത്തിൽ പവർ സ്റ്റാറിന്‍റെ മാസ് എൻട്രി ; 2.1 മില്യൺ കടന്ന് ഭീംല നായക് ടൈറ്റിൽ സോങ് - pawan kalyan birthday title song news

വ്യാഴാഴ്‌ച പവൻ കല്യാണിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്‌ത ഭീംല നായക് ടൈറ്റിൽ സോങ്ങിന് ഇതിനകം 21 ലക്ഷത്തിലധികം കാഴ്‌ചക്കാര്‍

Bheemla Nayak news update  Pawan Kalyan birthday news  Pawan Kalyan's Bheemla Nayak news malayalam  Title track of Pawan Kalyan out news latest  പവൻ കല്യാൺ ജന്മദിനം പുതിയ വാർത്ത  പവൻ കല്യാൺ പിറന്നാൾ ഗാനം വാർത്ത  പവൻ കല്യാൺ പവർ സ്റ്റാർ പുതിയ വാർത്ത  അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ് വാർത്ത  തെലുങ്ക് റീമേക്ക് അയ്യപ്പൻ നായർ ബിജു മേനോൻ വാർത്ത  തെലുങ്ക് പതിപ്പ് ഭീംല നായക് വാർത്ത  ഭീംല നായക് ടൈറ്റിൽ സോങ് വാർത്ത  പവർ സ്റ്റാർ എൻട്രി ഗാനം വാർത്ത  ayyappanum koshiyum telugu pawan kalyan news  rana daggubati nithya menen pawan kalyan news  pawan kalyan birthday title song news  bheemala nayak telugu song news update
ഭീംല നായക് ടൈറ്റിൽ സോങ്

By

Published : Sep 2, 2021, 4:14 PM IST

ഹൈദരാബാദ് : മാസ് ആക്ഷൻ രംഗങ്ങളിലൂടെ തെലുങ്ക് സിനിമാപ്രേക്ഷകരുടെ സ്വന്തം പവർ സ്റ്റാറാണ് പവൻ കല്യാൺ. നടനും രാഷ്‌ട്രീയക്കാരനുമായ പവൻ കല്യാണിന്‍റെ ജന്മദിനമാണ് വ്യാഴാഴ്‌ച. സൂപ്പർതാരത്തിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാകട്ടെ മലയാളത്തിലെ അയ്യപ്പനും കോശിയും എന്ന സിനിമയുടെ റീമേക്കും.

തെലുങ്ക് പതിപ്പിന്‍റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ലെങ്കിലും പവൻ കല്യാൺ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്‍റെ പേര് ഭീംല നായക് എന്നാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ ബിജു മേനോൻ ചെയ്‌ത അയ്യപ്പൻ നായരുടെ വേഷമാണിത്. ചിത്രത്തിൽ നിന്നുള്ള ഭീംല നായക്കിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡാവുകയും ചെയ്‌തു.

മാസ് എൻട്രിയുമായി പവൻ കല്യാണിന്‍റെ ഭീംല നായക്

പവർ സ്റ്റാറിന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് ഭീംല നായക്കിന്‍റെ ടൈറ്റിൽ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചമ്മ പാടിയ 'കലക്കാത്ത' എന്ന പാട്ടിന്‍റെ തെലുങ്ക് ഗാനമാണിത്. മലയാളത്തിലെ പോലെ തന്നെ നാടൻപാട്ടാണ് ഭീംല നായക്കിന്‍റെ എൻട്രി സോങ്ങായി ഉപയോഗിച്ചിരിക്കുന്നത്.

ഭീംല നായക്കിനെയും അദ്ദേഹത്തിന്‍റെ കുടുംബ പാരമ്പര്യത്തെയും വിവരിച്ചുള്ള നാടൻ പാട്ടുകാരന്‍റെ ആലാപനത്തോടെയാണ് പവർ സ്റ്റാറിന്‍റെ എൻട്രി. ഗാനം ചിട്ടപ്പെടുത്തിയ എസ്. തമനും സംഗീതജ്ഞന്‍റെ മ്യൂസിക് ബാൻഡും ഒരു വനത്തിൽ നിന്ന് പാട്ടുപാടുന്നതും വീഡിയോയിൽ കാണാം. രാമജോഗയ്യ ശാസ്‌ത്രിയുടേതാണ് വരികൾ. പ്രമുഖ സംഗീതജ്ഞരായ ശ്രീ കൃഷ്‍ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരും എസ്. തമനൊപ്പം ഭീംല നായക് ഗാനം ആലപിക്കുന്നു.

More Read: ഭീംല നായക് ; 'അയ്യപ്പന്‍ നായരാ'യി പവന്‍ കല്യാണിന്‍റെ ഫസ്റ്റ് ലുക്ക്

ടൈറ്റിൽ സോങ് റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 21 ലക്ഷത്തിലധികം കാഴ്‌ചക്കാരെയും ഭീംല നായക് സ്വന്തമാക്കി. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി തെലുങ്കിൽ റാണ ദഗ്ഗുബാട്ടിയെത്തുന്നു. അയ്യപ്പനും കോശിയിൽ നിന്നും വ്യത്യസ്ഥമായി തിരക്കഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് റീമേക്ക് ഒരുക്കുന്നത്.

സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്‌ത നിർമാണ കമ്പനിയായ സിതാര എന്‍റർടെയിൻമെന്‍റ്‌സാണ്. നിത്യ മേനോനും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ത്രിവിക്രമാണ് തെലുങ്ക് പതിപ്പിന്‍റെ തിരക്കഥാകൃത്ത്. 2022 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details