കേരളം

kerala

ETV Bharat / sitara

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി - tik tok fame Soubhagya Venkitesh

അർജുൻ സോമശേഖറാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താലിക്കെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തി.

Sowbhagya Venkitesh  tik tok fame Soubhagya Venkitesh Marriage  സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി  സൗഭാഗ്യ വെങ്കിടേഷ്  tik tok fame Soubhagya Venkitesh  Soubhagya Venkitesh Marriage
സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

By

Published : Feb 21, 2020, 4:59 AM IST

ടിക്‌ടോക് താരവും നടി താര കല്യാണിന്‍റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അർജുൻ സോമശേഖറാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താലിക്കെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തി. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്. അന്തരിച്ച നടൻ രാജാറാമിന്‍റെയും നടിയും നർത്തകിയുമായ താരാകല്യാണിന്‍റെയും മകളാണ് സൗഭാഗ്യ.

ടിക്‌ടോക്ക് വീഡിയോകളിലൂടെ പ്രശ്സതിയാർജിച്ച സൗഭാഗ്യ നർത്തകിയായും ശ്രദ്ധ നേടിയിട്ടുണ്ട്. സൗഭാഗ്യയുടെ വീഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ടിക് ടോക്ക് വീഡിയോകള്‍ കണ്ട് ആരാധകര്‍ നേരത്തെ തന്നെ പ്രണയത്തിലാണോ എന്ന് ചോദിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് സൗഭാഗ്യ ഇക്കാര്യം തുറന്ന് പറഞ്ഞത്.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഇവിടെയാണ് എല്ലാം തുടങ്ങിയതെന്ന് സൗഭാഗ്യ കുറിച്ചിരുന്നു. ഇവരുടെ പ്രീവെഡ്ഡിങ് ഷൂട്ടും വിവാഹക്ഷണക്കത്തും വൈറലായിരുന്നു. സൗഭാഗ്യയുടെ മൈലാഞ്ചി-മഞ്ഞള്‍ കല്യാണത്തിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അര്‍ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

ABOUT THE AUTHOR

...view details