കഴിഞ്ഞ വർഷം ഈദിന് കൊവിഡും ലോക്ക് ഡൗണും കാരണം തിയേറ്റർ റിലീസുകൾ നഷ്ടമായിരുന്നു. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ പ്രദർശനശാലകൾ സജീവമാകുകയാണ്. ഇത്തവണത്തെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മലയാളത്തിൽ നിന്നാവട്ടെ മൂന്ന് വമ്പൻ ചിത്രങ്ങളാണ് ഒരേസമയം റിലീസിനെത്തുന്നത്.
മെയ് 13ന് തിയേറ്ററുകളിലെത്തുന്നത് മലയാളത്തിലെ വമ്പൻ ചിത്രങ്ങൾ - ഫഹദ് ഫാസിൽ സിനിമ റിലീസ് വാർത്ത
താരനിരയിലും പ്രമേയത്തിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം, തുറമുഖം, മാലിക് എന്നിവ. മൂന്ന് ചിത്രങ്ങളും ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നത്
ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മാലിക്, നിവിന്‍ പോളിയുടെ തുറമുഖം എന്നീ ചിത്രങ്ങള്‍ മെയ് 13ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ബ്രഹ്മാണ്ഡചിത്രമായി മലയാളത്തിൽ നിന്ന് പുറത്തിറക്കുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹവും മെയ് 13ന് റിലീസിനെത്തുമെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ- പ്രിയദർശൻ കോമ്പോയിലൊരുങ്ങുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.
ഫഹദിന്‍റെ അതിഗംഭീര മേക്കോവറിൽ ബിഗ് ബജറ്റിലൊരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ മാലിക്കും മരക്കാർ പോലെ വേൾഡ് വൈഡ് റിലീസിനാണ് തയ്യാറെടുക്കുന്നത്. കൊച്ചി തുറമുഖത്തിന്‍റെ പശ്ചാത്തലത്തില്‍ ചാപ്പ സമ്പ്രദായത്തിനെതിരായ തൊഴിലാളികളുടെ പ്രക്ഷോഭം പ്രമേയമാക്കുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്‍റെ പോസ്റ്ററിന് ഫിലിം കംപാനിയന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മരക്കാർ അറബിക്കടലിന്‍റെ സിംഹം ഈദിന് തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസായെത്തുമ്പോൾ, മാലിക്കും തുറമുഖവും തിയതി മാറ്റുമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും മാലിക് വേൾഡ് വൈഡ് റിലീസായി അതേ ദിവസം തന്നെ പുറത്തിറങ്ങുമെന്ന് ഫഹദ് ഫാസിൽ അറിയിച്ചു.
TAGGED:
malik release news