മുഴുനീള നായക കഥാപാത്രമായി ആദ്യമായി വിനായകന്‍. ഫ്രാന്‍സിസ് നൊറോണയുടെ ശ്രദ്ധേയ കഥയ്ക്ക് പി.എസ് റഫീഖിന്‍റെ തിരക്കഥ. കിസ്മത്ത് എന്ന മികച്ച അരങ്ങേറ്റ ചിത്രത്തിന് ശേഷം ഷാനവാസ്.കെ.ബാവക്കുട്ടിയുടെ സംവിധാനം. ഇങ്ങനെ പല കാരണങ്ങളാല്‍ സിനിമാപ്രേമികളില്‍ കാത്തിരിപ്പുണ്ടാക്കിയ ചിത്രമായിരുന്നു തൊട്ടപ്പന്‍. പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് തൊട്ടപ്പന് ലഭിക്കുന്നത്. ഉള്ളുതൊടുന്ന സിനിമയെന്നാണ് പലരും നല്‍കുന്ന വിശേഷണം. സിനിമപോലെ തന്നെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്ത് കഴിഞ്ഞു തൊട്ടപ്പനിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം. ലീല എല്‍ ഗിരീഷ് കുട്ടന്‍റെ സംഗീതത്തില്‍ നിഖില്‍ മാത്യു ആലപിച്ച മീനേ ചെമ്പുള്ളി മീനേ എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.
സിനിമപോലെ ഹൃദയം കീഴടക്കി തൊട്ടപ്പനിലെ പ്രണയഗാനം - p.s rafeeq
നിഖില്‍ മാത്യു ആലപിച്ച മീനേ ചെമ്പുള്ളി മീനേ എന്ന വീഡിയോ ഗാനമാണ് സിനിമപ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്
സിനിമപോലെ ഹൃദയം കീഴടക്കി തൊട്ടപ്പനിലെ പ്രണയഗാനം
വിനായകനൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച റോഷന്‍ മാത്യുവും, പ്രിയംവദയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടാന്‍ ഗാനത്തിന് സാധിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്‍, മനോജ്.കെ.ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഈദ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്.