ബാഹുബലി ചിത്രം പോലെ രാജ്യമൊട്ടാകെ ആഘോഷിക്കപ്പെട്ട സിനിമയാണ് കന്നഡ നടൻ യഷിന്‍റെ കെജിഎഫും. ചിത്രത്തിന്‍റെ നായകൻ മാത്രമല്ല നിർമാതാക്കളായ ഹോംബാലെ ഫിലിംസും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നിർമാണകമ്പനിയായി മാറി. ഇപ്പോഴിതാ ബാഹുബലി നായകനും കെജിഎഫ് ടീമും ഒരുമിച്ച് പുതിയ ചിത്രം ഒരുങ്ങുന്നു. കെജിഎഫിന്‍റെ സംവിധായകൻ പ്രശാന്ത് നീലാണ് 'സലാർ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.
ബാഹുബലിയും കെജിഎഫ് ടീമും ഒന്നിക്കുന്നു; സലാർ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു - prashant neel and bahubali hero film news
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും നിർമാതാക്കളായ ഹോംബാലെ ഫിലിംസും പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് സലാർ.
പ്രഭാസ് നായകനാകുന്ന ആക്ഷൻ എന്‍റര്‍ടെയ്‌ൻമെന്‍റ് ചിത്രത്തിന്‍റെ പ്രി- പ്രൊഡക്ഷൻ ജോലികള്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. "ഏറ്റവും ആക്രമണകാരിയായ മനുഷ്യൻ," എന്ന ടാഗ് ലൈനിൽ പ്രഭാസിന്‍റെ മാസ് ലുക്കിലുള്ള പോസ്റ്റർ പുറത്തുവിട്ടാണ് അണിയറപ്രവർത്തകർ സലാർ പ്രഖ്യാപിച്ചത്. 2021 ജനുവരിയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പ്രഭാസ് അറിയിച്ചു. നടൻ പ്രഭാസും സംവിധായകൻ പ്രശാന്ത് നീലും നിർമാതാവ് വിജയ് കിരാഗന്ദൂറും ഒന്നിക്കുന്ന സലാർ ഒരു ബഹുഭാഷാ ചിത്രമായിരിക്കുമെന്നും സൂചനയുണ്ട്.
അതേ സമയം, പ്രഭാസിന്‍റേതായി ഉടൻ റിലീസിനെത്തുന്ന ചിത്രം പൂജാ ഹെഗ്‌ഡക്കൊപ്പമുള്ള രാധേ ശ്യാം ആണ്.