ശേഖര്‍ കമുലയുടെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഹാപ്പി ഡെയ്സ് മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മലയാളികള്‍ ആ ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്നും ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഹിറ്റാണ്. ചിത്രത്തില്‍ രാജേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഖില്‍ സിദ്ധാര്‍ഥ വിവാഹിതനാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തെലുങ്ക് സിനിമ ഇന്‍റസ്ട്രിയില്‍ നിന്നും പുറത്തുവരുന്നത്.
ഹാപ്പി ഡെയ്സ് താരം നിഖില്‍ സിദ്ധാര്‍ഥ വിവാഹിതനാകുന്നു; വധു ഡോക്ടറാണ് - happy days
ഹാപ്പി ഡെയ്സ് ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ഥ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു
വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ട് പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിഖില്‍ സിദ്ധാര്‍ഥ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ് നിഖിലിന്‍റെ വധു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. വിവാഹ തീയതി സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
സൗഹൃദവും പ്രണവുമെല്ലാമായി ഒരു ക്യാമ്പസ് ചിത്രമായാണ് ഹാപ്പി ഡെയ്സ് പ്രദര്‍ശനത്തിനെത്തിയത്. വരുണ്‍ സന്ദേശ്, തമന്ന ഭാട്ടിയ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അര്‍ജുന്‍ സുരവരമാണ് നിഖിലിന്‍റെതായി അവസാനം പുറത്തിറങ്ങിയ തെലുങ്ക് ചിത്രം.