കേരളം

kerala

ETV Bharat / sitara

മുരളി ഗോപിക്കൊപ്പം പൃഥ്വിയും ഇന്ദ്രജിത്തും; 'തീർപ്പ്' അടുത്ത മാസം തുടങ്ങും - isha talwar prithvi news

മുരളി ഗോപി തിരക്കഥയും രതീഷ് അമ്പാട്ട് സംവിധാനവും നിർവഹിക്കുന്ന തീർപ്പ് അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.

തീർപ്പ് അടുത്ത മാസം തുടങ്ങും വാർത്ത  മുരളി ഗോപിക്കൊപ്പം പൃഥ്വിയും ഇന്ദ്രജിത്തും വാർത്ത  theerppu murali gopi film news  theerpu starring prithviraj indrajith news  isha talwar prithvi news  രതീഷ് അമ്പാട്ട് മുരളി ഗോപി സിനിമ വാർത്ത
തീർപ്പ് അടുത്ത മാസം തുടങ്ങും

By

Published : Jan 2, 2021, 9:14 PM IST

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി... മലയാളത്തിന്‍റെ വൻതാരനിര ഒന്നിക്കുകയാണ് മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെ. "വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്! തീർപ്പ്" എന്ന കാപ്ഷനോടെയാണ് മുരളി ഗോപി തീർപ്പ് എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്.

എഴു സുന്ദര രാത്രികൾ സിനിമയുടെ സഹനിർമാതാവും കമ്മാര സംഭവത്തിന്‍റെ സംവിധായകനുമായ രതീഷ് അമ്പാട്ടാണ് തീർപ്പ് സംവിധാനം ചെയ്യുന്നത്. ദിലീപ് നായകനായ കമ്മാര സംഭവത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്ന് ചിത്രം നിർമിക്കുന്നു. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി നിർമാതാവാകുന്ന ആദ്യ ചിത്രവും തീർപ്പാണ്. ഫെബ്രുവരിയില്‍ തീർപ്പിന്‍റെ ചിത്രീകരണം ആരംഭിക്കും.

ABOUT THE AUTHOR

...view details