സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിയോക്ക്. വൈദ്യുത ചാർജ് ഒഴിവാക്കുക, വിനോദ നികുതി കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ പരിഗണിക്കുന്നതുവരെ തിയേറ്ററുകൾ അടഞ്ഞുകിടക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്) വ്യക്തമാക്കി. ഇന്ന് നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആവശ്യങ്ങൾ പരിഗണക്കുന്നത് വരെ തിയേറ്ററുകൾ തുറക്കില്ലെന്ന് ഫിയോക്ക് - feuok news
വൈദ്യുത ചാർജ് ഒഴിവാക്കുക, വിനോദ നികുതി കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ പരിഗണിക്കുന്നതുവരെ തിയേറ്ററുകൾ അടഞ്ഞുകിടക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു.
കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി സിനിമാരംഗത്തുള്ളവർ മുഖ്യമന്ത്രിയെ കാണുമെന്നും സൂചനയുണ്ട്. നികുതിയും മറ്റ് ഇളവുകളും സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഈ മാസം 13ന് മുൻപ് തന്നെ ചർച്ച നടത്തുമെന്നും പറയുന്നു.
ഈ മാസം 13നാണ് തമിഴ് ചിത്രം മാസ്റ്റർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. എന്നാൽ, തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് രണ്ട് ദിവസം മുൻപ് ഫിലിം ചേംബർ അറിയിച്ചതും ഇന്നത്തെ യോഗത്തിലൂടെ ഫിയോക്കിന്‍റെ തീരുമാനവും മാസ്റ്ററിന്‍റെ കേരള റിലീസ് അനിശ്ചിതത്തിലാക്കുന്നുണ്ട്.