കേരളം

kerala

ETV Bharat / sitara

ഷോണ്‍ കോണറിയെ അനുസ്‌മരിച്ച് സിനിമ ലോകം

നടന്മാരായ മമ്മൂട്ടി, ഡാനിയല്‍ ക്രേഗ് തുടങ്ങിയവര്‍ സര്‍ ഷോണ്‍ കോണറിയെ അനുസ്‌മരിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ജെയിംസ് ബോണ്ടായി കോണറി എല്ലാക്കലവും ജനമനസില്‍ കുടികൊള്ളുമെന്ന് താരങ്ങള്‍ കുറിച്ചു

The world film remembers Sean Connery  ഷോണ്‍ കോണറിയെ അനുസ്‌മരിച്ച് സിനിമാലോകം  ഷോണ്‍ കോണറി  ജെയിംസ് ബോണ്ട് വാര്‍ത്തകള്‍  ജെയിംസ് ബോണ്ട് മമ്മൂട്ടി  film stars remembers Sean Connery
ഷോണ്‍ കോണറിയെ അനുസ്‌മരിച്ച് സിനിമാലോകം

By

Published : Nov 1, 2020, 12:02 PM IST

ജെയിംസ് ബോണ്ട് എന്ന ഇതിഹാസ കഥാപാത്രമായി തിളങ്ങിയ സൂപ്പര്‍ താരം ഷോണ്‍ കോണറിയുടെ വിടവാങ്ങലില്‍ അദ്ദേഹത്തെ അനുസ്‌മരിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിനിമലോകം. ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായിരുന്നു ഷോണ്‍ കോണറി. ലണ്ടനിലെ ബഹമാസില്‍ ഉറക്കത്തിലായിരുന്നു മരണം.

കുറച്ചുനാളായി രോഗബാധിതനായിരുന്നു. ഏഴ് ബോണ്ട് സിനിമകളില്‍ മികച്ച സഹനടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. ഷോണ്‍ കോണറിക്ക് ആദരാഞ്‍ജലി അര്‍പ്പിച്ച്‌ മമ്മൂട്ടിയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ജെയിംസ് ബോണ്ട് എന്ന പേര് ഷോണ്‍ കോണറിയെ മാത്രം ഓര്‍മിപ്പിക്കുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. 'ജെയിംസ് ബോണ്ട് എന്ന പേര് ഒരു നടനെ മാത്രം ഓര്‍മിപ്പിക്കുന്നു. അതാണ് ഷോണ്‍ കോണറി. അതിശയകരമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് പോയ താരമാണ് അദ്ദേഹം എന്നാല്‍ നമ്മില്‍ മിക്കവര്‍ക്കും ജെയിംസ് ബോണ്ടിന്‍റെ നിര്‍വചനമാണ് ഷോണ്‍ കോണറി. നിങ്ങളുടെ സിനിമകളിലൂടെ നിങ്ങള്‍ എന്നേക്കും ജീവിക്കുന്നു' മമ്മൂട്ടി കുറിച്ചു.

ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈയില്‍ ജെയിംസ് ബോണ്ടായി വേഷമിടുന്ന ഡാനിയല്‍ ക്രേഗ് ഷോണ്‍ കോണറിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്. 'വളരെ സങ്കടത്തോടെയാണ് മഹാനായ വ്യക്തിയുടെ കടന്നുപോക്കിനെക്കുറിച്ച് കേട്ടത്. സർ ഷോണ്‍ കോണറി ബോണ്ടായി ഓർമിക്കപ്പെടും...' ഡാനിയല്‍ ക്രേഗ് കുറിച്ചു. 1962ല്‍ പുറത്തിറങ്ങിയ ഡോ.നോയിലാണ് ആദ്യം ഷോണ്‍ കോണറി ജെയിംസ് ബോണ്ടായത്. ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ് ഷോണ്‍ കോണറി നായകനായത്. 1983ല്‍ പുറത്തിറങ്ങിയ നെവര്‍ സേ നെവര്‍ എഗെയിന്‍ എന്ന ചിത്രത്തിലാണ് കോണറി അവസാനമായി ജെയിംസ് ബോണ്ടായത്.

ABOUT THE AUTHOR

...view details