കേരളം

kerala

ETV Bharat / sitara

'ആഹാ'യിലെ വലിപ്പാട്ടെത്തി - നടന്‍ പൃഥ്വിരാജിന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്

നടന്‍ പൃഥ്വിരാജിന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്

'ആഹാ'യിലെ വലിപ്പാട്ടെത്തി

By

Published : Sep 7, 2019, 7:40 PM IST

വടംവലി പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രം ആഹായിലെ വലിപ്പാട്ട് പുറത്തിറങ്ങി. നടന്‍ പൃഥ്വിരാജിന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഇന്ദ്രജിത്ത് സുകുമാരാനാണ് പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒപ്പം യുവതാരം അമിത് ചക്കാലക്കലും, അശ്വിനും മറ്റ് കേന്ദ്രകഥാപാത്രങ്ങളാകുന്നു. ചിത്രത്തില്‍ മൂവരും ഒന്നിച്ച പ്രമോ സോങ്ങായ വലിപ്പാട്ടാണ് റിലീസായത്. ഇന്ദ്രജിത്തും ഹരിശങ്കറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്പോർട്സ് ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയാത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളിൽ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി ചേരുന്നു. അൻവർ അലിയും ജുബിത് നമ്രാടത്തും ചേർന്ന് വരികൾ എഴുതിയ ചിത്രത്തിന്‍റെ സംഗീതം സയനോര ഫിലിപ്പിന്‍റേതാണ്. സാ സാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിക്കുന്ന ചിത്രം ബിബിന്‍ പോള്‍ സാമുവലാണ് സംവിധാനം ചെയ്യുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details