കേരളം

kerala

ETV Bharat / sitara

അന്ധാധുന്‍ മലയാളത്തില്‍ 'ഭ്രമം' - Andhadhun Malayalam remake news

ഛായാഗ്രഹകന്‍ രവി.കെ.ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഭ്രമം. ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു

The shooting of Andhadhun Malayalam remake Bhramam has started  അന്ധാധുന്‍ മലയാളത്തില്‍ 'ഭ്രമം'  പൃഥ്വിരാജ് സിനിമ ഭ്രമം  പൃഥ്വിരാജ് റാഷി ഖന്ന  റാഷി ഖന്ന മലയാളം സിനിമ വാര്‍ത്തകള്‍  അന്ധാധുന്‍ മലയാളം റീമേക്ക് വാര്‍ത്തകള്‍  Andhadhun Malayalam remake Bhramam has started  Andhadhun Malayalam remake news  Bhramam shooting begins
അന്ധാധുന്‍ മലയാളത്തില്‍ 'ഭ്രമം'

By

Published : Jan 27, 2021, 4:43 PM IST

ഏറെ നിരൂപക പ്രശംസ നേടിയ ബോളിവുഡ് സിനിമ അന്ധാധുന്നിന്‍റെ മലയാളം റീമേക്ക് പ്രഖ്യാപിച്ചിട്ട് നാളേറെയായി. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളം റീമേക്കിലെ നായകന്‍ പൃഥ്വിരാജ്. ഛായാഗ്രഹകന്‍ രവി.കെ.ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഭ്രമം. ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിലാണ് ആരംഭിച്ചത്. എ.പി ഇന്‍റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ഭ്രമത്തില്‍ അഭിനയിക്കും. റാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു അന്ധാധുന്‍. സിനിമക്കായി പിയാനോ പഠിച്ച് തുടങ്ങിയതിന്‍റെ ഫോട്ടോയും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അന്ധാധുന്നില്‍ ആയുഷ്‌മാന്‍ ഖുറാന അവതരിപ്പിച്ച കഥാപാത്രം ഒരു പിയാനിസ്റ്റിന്‍റേതായിരുന്നു.

ABOUT THE AUTHOR

...view details