തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ മഹാ സമുദ്രം ഈ വര്‍ഷം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. ഷര്‍വാനന്ദ്, സിദ്ധാര്‍ഥ്, അതിഥി റാവു ഹൈദരി, അനു ഇമ്മാനുവല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ അജയ് ഭൂപതിയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. സംവിധായകന്‍റേത് തന്നെയാണ് കഥയും. ആര്‍എക്‌സ് 100 എന്ന സിനിമ സംവിധാനം ചെയ്‌ത് ശ്രദ്ധനേടിയ സംവിധായകനാണ് അജയ് ഭൂപതി.
ദ്വിഭാഷ ചിത്രം മഹാ സമുദ്രം ഓഗസ്റ്റ് 19ന് എത്തും - film Maha Samudram
ആര്‍എക്‌സ് 100 എന്ന സിനിമ സംവിധാനം ചെയ്‌ത അജയ് ഭൂപതിയാണ് മഹാ സമുദ്രത്തിന്‍റെ സംവിധായകന്‍
പ്രണയവും, ആക്ഷനും, വൈകാരികതയുമെല്ലാം നിറഞ്ഞതായിരിക്കും മഹാ സമുദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ഏറെയും വിശാഖപട്ടണത്തായിരുന്നു. ഇപ്പോള്‍ സിനിമയുടെ റിലീസിങ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നായകന്മാരായ ഷര്‍വാനന്ദും സിദ്ധാര്‍ഥും ഒരു ബോട്ടിന്‍റെ മുനമ്പില്‍ ഇരുന്ന് വിദൂരതയിലേക്ക് നോക്കുന്ന ചിത്രമാണ് പുതിയ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈതന്‍ ഭരദ്വാജാണ് സിനിമയുടെ സംഗീതം ചെയ്‌തിരിക്കുന്നത്. എ.കെ എന്‍റര്‍ടെയ്‌മെന്‍റ്‌സാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.