ജെയിംസ് കാമറൂണിന്‍റെ വെള്ളിത്തിരയിലെ വിസ്മയം അവതാറിന്‍റെ രണ്ടാംഭാഗത്തിന്‍റെ റിലീസ് നീട്ടി. ജെയിംസ് കാമറൂണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം 2021ഡിസംബറില്‍ റിലീസിനെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത് എന്നാല്‍ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ റിലീസ് 2022 ഡിസംബറിലേക്കാണ് മാറ്റിയത്. 'ഈ റിലീസ് മാറ്റത്തിൽ ഏറ്റവുമധികം ദുഃഖം തനിക്കാണ്. എന്നാൽ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനത്തിലും പാണ്ടോറയിലെ കഥാപാത്രങ്ങള്‍ക്ക് ജീവൻ കൊടുക്കുന്ന വെറ്റാ ഡിജിറ്റലിന്‍റെ പ്രവർത്തനങ്ങളിലും താന്‍ പൂർണ സന്തോഷവാനാണ്' കാമറൂൺ അറിയിച്ചു.
മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2.7 ബില്യന്‍ ഡോളറാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം യാഥാര്‍ഥ്യമായത്. രണ്ടാം ഭാഗത്തിന്‍റെ ഭൂരിഭാഗം സീനുകളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയിലാണ്. സാം വർത്തിങ്ടൺ, സൊയേ സൽഡാന, സിഗോർണി വീവർ എന്നിവരാണ് അഭിനേതാക്കൾ.
അവതാര്‍ 2ന്‍റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പാണ്ടോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7500 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ട്വന്‍റീത്ത് സെഞ്ച്വറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്‍റര്‍ടെയ്ന്‍മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പുതുക്കിയ റിലീസ് തിയ്യതികള്‍: