തമിഴകത്തിന്‍റെ തല അജിത്ത് നായകനാകുന്ന സിനിമയാണ് വലിമൈ. പൊലീസ് ഓഫിസറായിട്ടാണ് അജിത്ത് സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ സിനിമയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയകള്‍ നിറഞ്ഞിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് മെയ് ഒന്നിന് അജിത്തിന്‍റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനായിരുന്നു അണയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫസ്റ്റ്ലുക്ക് റിലീസ് നീട്ടിയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ബോണി കപൂര്‍. കൊവിഡ് രണ്ടാം ഘട്ടം രാജ്യത്തെ ജനങ്ങളെ വല്ലാതെ ബാധിച്ചിരിക്കുന്ന വേളയില്‍ ഫസ്റ്റ്ലുക്ക് റിലീസ് ഉചിതമല്ലെന്ന നിഗമനത്തില്‍ നിന്നുമാണ് ഫസ്റ്റ്ലുക്ക് റിലീസ് നീട്ടാന്‍ തീരുമാനിച്ചതെന്ന് ബോണി കപൂര്‍ പറഞ്ഞു. എല്ലാവരുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി കൈകോർത്ത് പ്രാർഥിക്കണമെന്ന് നിർമാതാക്കൾ അജിത്തിന്‍റെ ആരാധകരോട് അഭ്യർഥിച്ചു.
വലിമൈ ഫസ്റ്റ്ലുക്ക് റിലീസ് നീട്ടി വച്ചതായി നിര്‍മാതാക്കള്‍ - വലിമൈ സിനിമ വാര്‍ത്തകള്‍
കൊവിഡ് രണ്ടാം ഘട്ടം രാജ്യത്തെ ജനങ്ങളെ വല്ലാതെ ബാധിച്ചിരിക്കുന്ന വേളയില്‍ ഫസ്റ്റ്ലുക്ക് റിലീസ് ഉചിതമല്ലെന്ന നിഗമനത്തില്‍ നിന്നുമാണ് ഫസ്റ്റ്ലുക്ക് റിലീസ് നീട്ടാന്‍ തീരുമാനിച്ചതെന്ന് ബോണി കപൂര്‍
വലിമൈ ഫസ്റ്റ്ലുക്ക് റിലീസ് നീട്ടിവെച്ചതായി നിര്‍മാതാക്കള്‍
ആക്ഷന് പ്രാധാന്യമുള്ള ചിത്രമായാണ് വലിമൈ എത്തുക. ബൈക്ക് ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അജിത്തിന്‍റെ നായികയായി എത്തുന്നത് ഹുമ ഖുറേഷിയാണ്. നേര്‍ക്കൊണ്ട പാര്‍വൈയാണ് അവസാനമായി റിലീസ് ചെയ്‌ത അജിത്ത് സിനിമ.