കേരളം

kerala

By

Published : Feb 27, 2021, 8:12 PM IST

ETV Bharat / sitara

ആരാണ് ഫാദർ ബെനഡിക്‌റ്റ്... 'ദി പ്രീസ്റ്റ്' പുതിയ ടീസറെത്തി

മമ്മൂട്ടി-മഞ്ജു വാര്യർ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ദി പ്രീസ്റ്റിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

ആരാണ് ഫാദർ ബെനഡിക്‌റ്റ് പുതിയ വാർത്ത  ബെനഡിക്‌റ്റ് മമ്മൂട്ടി പുതിയ വാർത്ത  ദി പ്രീസ്റ്റ് പുതിയ ടീസർ വാർത്ത  ദി പ്രീസ്റ്റ് സിനിമ റിലീസ് വാർത്ത  നിഖില വിമലും സാനിയ ഇയ്യപ്പനും പുതിയ വാർത്ത  the priest second teaser out news latest  mammootty manju warrier latest news  jofin chacko priest film news
ദി പ്രീസ്റ്റ് പുതിയ ടീസറെത്തി

മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. നവാഗതനായ ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിക്കുകയാണ്. ത്രില്ലിങ് രംഗങ്ങളും സസ്പെൻസുമൊരുക്കിയാണ് ചിത്രത്തിന്‍റെ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ഒരേ കുടുംബത്തിൽ തന്നെ അടുത്തടുത്ത് മൂന്ന് ആത്മഹത്യ... ഫാദർ ബെനഡിക്റ്റ് ആത്മഹത്യകളുടെ പിന്നിലെ കാരണങ്ങളിലേക്ക് കുറ്റാന്വേഷകനായി എത്തുകയാണ്.

മമ്മൂട്ടിക്കും മഞ്ജുവാര്യര്‍ക്കുമൊപ്പം നിഖില വിമലും സാനിയ ഇയ്യപ്പനും ചിത്രത്തിൽ മുഖ്യവേഷങ്ങൾ ചെയ്യുന്നു. കൊവിഡിന് ശേഷം മെഗാസ്റ്റാറിന്‍റെ തിയേറ്ററുകളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവർ ചേർന്നാണ് ദി പ്രീസ്റ്റിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹകൻ. ഷമീർ മുഹമ്മ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നു.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍.ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് നാലിന് ദി പ്രീസ്റ്റ് റിലീസിനെത്തും.

ABOUT THE AUTHOR

...view details